Malayalam Breaking News
മോഹന്‍ലാലും പ്രിത്വിരാജും പ്രണവും ഒന്നിച്ചെത്തുന്നു
മോഹന്‍ലാലും പ്രിത്വിരാജും പ്രണവും ഒന്നിച്ചെത്തുന്നു
മോഹന്‍ലാലും പ്രിത്വിരാജും പ്രണവും ഒന്നിച്ചെത്തുന്നു
അരുണ്‍ ഗോപി – പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന റൊമാന്റിക് അഡ്വെഞ്ചറസ് ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസര്‍ വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് പുറത്തുവിടും. അതേസമയം ഏവരും കാത്തിരുന്ന പ്രിത്വിരാജ് -മോഹന്‍ലാല്‍ കൂട്ടുകെട്ടിലുള്ള ലുസിഫെറും നാളെ രാവിലെ ഒന്‍പതു മണിക്ക് പുറത്തിറങ്ങും. ഇരു സിനിമകളും പ്രേഷകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്
മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നിര്‍മാണം. ആന്റണി പെരുംബാവൂരാണ് ലുസിഫെര്‍ നിര്‍മ്മിച്ചിരിക്കുന്നത്. വന്‍ തരനിരകളുടെ ഗംഭീര ചിത്രങ്ങളാണ് ഒരുമിച്ച്
പുറത്തിറങ്ങുന്നത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. സംഗീതം നല്‍കുന്നത് ഗോപിസുന്ദറാണ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജന്‍. എഡിറ്റിങ് വിവേക് ഹര്‍ഷന്‍. സിനിമയുടെ തിരക്കഥയും അരുണ്‍ ഗോപി തന്നെയാണ് ചെയ്യുന്നത്.
മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴിയാണ് ലൂസിഫർ ടീസർ പുറത്തു വിടുന്നത്.
lucifer and irupathiyonnam noottand teaser
