Connect with us

ഇത്തവണ മോഹൻലാൽ അല്ല ആസിഫ് അലി ; ജീത്തു ജോസഫിന്റെ “കൂമൻ”

Movies

ഇത്തവണ മോഹൻലാൽ അല്ല ആസിഫ് അലി ; ജീത്തു ജോസഫിന്റെ “കൂമൻ”

ഇത്തവണ മോഹൻലാൽ അല്ല ആസിഫ് അലി ; ജീത്തു ജോസഫിന്റെ “കൂമൻ”

ആസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റെത് എന്നാണ് സൂചന. ആസിഫ് അലി ആദ്യമായാണ് ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിൽ നായകനാകുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയുമാണ് കൂമൻ നിർമ്മിച്ചിരിക്കുന്നത്. കെ ആർ കൃഷ്ണകുമാറിന്റെതാണ് ചിത്രത്തിന്റെ രചന.

നേരത്തെ ജിത്തു സംവിധാനം നിർവഹിച്ച ട്വെൽത്ത് മാൻ എഴുതിയതും കൃഷ്ണകുമാറായിരുന്നു. ഇവർ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. കേരള തമിഴ് നാട് അതിർത്തിയിലെ മലയോരഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ത സംസ്ക്കാരത്തിലുള്ള ആളുകൾ ഒന്നിച്ചു പാർക്കുന്ന ആ നാട്ടിലെ പോലീസ് സ്റ്റേഷനിലേക്ക് വളരെ കർക്കശക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ സ്ഥലംമാറി എത്തുന്നതും. അയാളുടെ കർക്കശ്യ സ്വഭാവം ആ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ആളുകളുടെയും നായകന്റെയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നു.ആ ഗ്രാമത്തിലെ സാധാരണ സംഭവങ്ങൾ അസാധാരമുള്ളതായി മാറുന്നു. അതിന്റെ പിന്നാലെയുള്ള നായകന്റെ യാത്ര ചിത്രത്തെ ത്രില്ലർ സ്വഭാവത്തിലെക്ക് നയിക്കുന്നതുമാണ് “കൂമൻ” എന്ന സിനിമയുടെ പ്രധാന കഥാതന്തു.

ആസിഫ് അലിയെ കൂടാതെ രഞ്ജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രജി കോശി, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽ‌സൺ, കരാട്ടേ കാർത്തിക്, ജോർജ്ജ് മരിയൻ, രമേശ് തിലക്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, ദീപക് പറമ്പോൾ, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നർമ്മകല എന്നീ വൻതാരനിരയും ‘കൂമൻ’ സിനിമയിലുണ്ട്.

ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ- സഹനിർമ്മാണം: ജയചന്ദ്രൻ കള്ളടത്ത്, മനു പത്മനാഭൻ നായർ, ആഞ്ജലീന ആന്റണി. പ്രൊജക്റ്റ് ഡിസൈനർ: ഡിക്സൺ പൊഡുത്താസ്. ഛായാഗ്രഹണം:സതീഷ് കുറുപ്പ്. എഡിറ്റിങ്ങ്:വി എസ് വിനായക്. പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ മോഹൻ. വസ്ത്രാലങ്കാരം: ലിന്റാ ജിത്തു. കലാസംവിധാനം: രാജീവ്കോവിലകം. കോ-ഡയറക്ടർ: അർഫാസ് അയൂബ്. ചീഫ് അസോസിയേറ്റ് ഡയക്ടർ: സോണി ജി സോളമൻ. അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ് : ബബിൻ ബാബു, സംഗീതം: വിഷ്ണു ശ്യാം. ഗാനങ്ങൾ: വിനായക് ശശികുമാർ. ചമയം:രതീഷ് വിജയൻ. പിആർഒ: വൈശാഖ് സി. വടക്കേവീട്. കളറിസ്റ്റ്: ലിജുപ്രഭാകർ. വിഎഫക്സ്: ടോണി മാഗ് മിത്ത്. പരസ്യകല: തോട്ട് സ്റ്റേഷൻ.

Continue Reading
You may also like...

More in Movies

Trending

Recent

To Top