Movies
ഒടിടി റിലീസിന് റോഷാക്കിന് നെറ്റ്ഫ്ലിക്സ് ഇട്ട വില കേട്ട് ഞാൻ ഞെട്ടിയെന്ന് മമ്മൂട്ടിയുടെ പിആർഒ, ആ സമയത്ത് അദ്ദേഹം പറഞ്ഞത് ഇങ്ങനെ
ഒടിടി റിലീസിന് റോഷാക്കിന് നെറ്റ്ഫ്ലിക്സ് ഇട്ട വില കേട്ട് ഞാൻ ഞെട്ടിയെന്ന് മമ്മൂട്ടിയുടെ പിആർഒ, ആ സമയത്ത് അദ്ദേഹം പറഞ്ഞത് ഇങ്ങനെ
മമ്മൂട്ടി നായികനായി എത്തിയ റോഷാക്ക് തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് . സിനിമയ്ക്ക് അകത്തും പുറത്തും നിരവധി പേരാണ് റോഷാക്കിനും ടീമിനും അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്.
‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ മേക്കിങ്ങും അവതരണവും മികച്ചതായിരുന്നു എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലെത്തിയ മമ്മൂട്ടി സിനിമയെ വേറൊരു തലത്തിൽ എത്തിച്ചുവെന്നും ഹോളിവുഡ് രീതിയിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും പ്രതികരണങ്ങൾ ഉണ്ട്.
കേരളത്തിൽനിന്നു മാത്രമായി മൂന്നു ദിവസം കൊണ്ട് ചിത്രം നേടിയത് 9.75 കോടിയാണെന്ന് ആന്റോ ജോസഫ് വെളിപ്പെടുത്തിയിരുന്നു. റിലീസിനു മുമ്പും ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നായി റോഷാക്കിന് വലിയ ഓഫർ ലഭിച്ചിര ന്നുവെന്നാണ് മമ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യാക്കോസ് പറയുന്നു.
‘‘ഒടിടി റിലീസിന് റോഷാക്കിനു നെറ്റ്ഫ്ലിക്സ് ഇട്ട വില കേട്ട് ഞാൻ ഞെട്ടി, അത് കൊടുക്കാമായിരുന്നു എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു ‘‘ഈ പടം വേറെ ലെവലിൽ വരും, ബോക്സ്ഓഫിസിൽ വലിയ ചലനം ഉണ്ടാക്കും, താൻ നോക്കിക്കോ’’ ആ കണക്ക് കൂട്ടലുകൾ എത്ര കൃത്യമായിരുന്നുവെന്നാണ് –റോബർട്ടിന്റെ വാക്കുകൾ.
ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ മുതല്‍ സിനിമാപ്രേമികളില്‍ വലിയ കൗതുകം സൃഷ്ടിച്ചിരുന്ന ചിത്രം തിയറ്ററുകളിലെത്തിയപ്പോഴും അതേ തോതിയുള്ള മൗത്ത് പബ്ലിസിറ്റിയാണ് നേടിയത്. ആദ്യ വാരാന്ത്യത്തില്‍ നിറയെ ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ ആഘോഷിച്ച ചിത്രം ഓപണിംഗ് കളക്ഷനിലും വലിയ മുന്നേറ്റമാണ് നടത്തിയത്.
കേരളത്തിന് പുറത്ത് റിലീസ് ചെയ്‍ത മറ്റ് സെന്‍ററുകളും ചേര്‍ത്ത് ചിത്രം ആദ്യ മൂന്ന് ദിനങ്ങളില്‍ നേടിയ ആഗോള ഗ്രോസ് എത്രയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്‍തിട്ടുണ്ട്. കേരളത്തിന് പുറമെ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ റിലീസും വെള്ളിയാഴ്ച തന്നെയായിരുന്നു. ഒപ്പം ജിസിസിയിലും അതേ ദിവസം തന്നെയാണ് എത്തിയത്. അവിടെയും മികച്ച സ്ക്രീന്‍ കൗണ്ട് ആയിരുന്നു ചിത്രത്തിന്.
ലൂക്ക് ആന്‍റണി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. നടപ്പിലും എടുപ്പിലുമൊക്കെ മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് അത്. ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ് തുടങ്ങിയവരൊക്കെ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നുണ്ട് ചിത്രത്തില്‍.