“അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാൻ വന്നപ്പോൾ നിർബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നിൽ പിടിച്ചു നിർത്തിയതാ…”; തൊഴിലാളി ദിനത്തിൽ ഹൃദയം കവർന്ന് താര ജാഡകളില്ലാത്ത നടൻ ആന്റണി വർഗീസിന്റെ പോസ്റ്റ് !!

ഇന്ന് തൊഴിലാളി ദിനമാണ്. പട്ടിണി മാറ്റാൻ കഷ്ടപ്പെടുന്ന ജനങ്ങളുടെ ദിവസം. തൊഴിലാളി ദിനാശംസകൾ നേർന്നു കൊണ്ട് പ്രശസ്ത യുവനടൻ ആന്റണി വർഗീസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. താര ജാഡകളില്ലാതെ ഓട്ടോ ഡ്രൈവർ ആയ അച്ഛന്റെ ചിത്രം പങ്കു വച്ചുകൊണ്ട് ഇട്ട ചിത്രത്തിന് നിറഞ്ഞ കൈയടിയാണ് പ്രേക്ഷകരിൽ നിന്നും ആന്റണിക്ക് ലഭിച്ചത്.
ഓട്ടോ ഡ്രൈവർ ആയ അച്ഛന്റെ ഫോട്ടോ ആണ് ആന്റണി വർഗീസ് ഫേസ്ബുക്ക് പോസ്റ്റ് ആയി ഇട്ടിരിക്കുന്നത്. തന്റെ അപ്പൻ ഓട്ടോ ഡ്രൈവർ ആണെന്നും ഓട്ടം കഴിഞ്ഞു ഉച്ചക്ക് വീട്ടിൽ ചോറു ഉണ്ണാൻ വന്നപ്പോൾ നിർബന്ധിച്ചു പിടിച്ചു നിർത്തി എടുത്ത ഫോട്ടോ ആണെന്നും ആന്റണി വർഗീസ് പറയുന്നു. കാവൽ മാലാഖ എന്നാണ് ആന്റണി വർഗീസിന്റെ അച്ഛൻ ഓടിക്കുന്ന ഓട്ടോയുടെ പേര്.
ഇന്ന് മേയ് ദിനം ആയിട്ടു പലരും സിനിമാ രംഗങ്ങളും ട്രോളുകളും ഒക്കെ പോസ്റ്റ് ചെയ്തപ്പോൾ ഓട്ടോ ഡ്രൈവർ ആയ തന്റെ അപ്പന്റെ ചിത്രം പങ്കു വെച്ചു കൊണ്ട് വ്യത്യസ്തനായിരിക്കുകയാണ് ആന്റണി വർഗീസ്. അങ്കമാലി ഡയറിസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ആന്റണി വർഗീസ് അതിനു ശേഷം എത്തിയത് ടിനു പാപ്പച്ചൻ ഒരുക്കിയ സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ചിത്രത്തിൽ ആണ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ജെല്ലിക്കെട്ട് എന്ന ചിത്രം ആണ് ആന്റണി വർഗീസിന്റെ അടുത്ത റിലീസ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...