പാർവതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് മനു അശോകൻ സംവിധാനം ചെയ്ത ഉയരെ വളരെ മികച്ച പ്രകടനവുമായി തീയേറ്ററുകൾ കീഴടക്കുകയാണ്. ആസിഡ് ആക്രമണത്തിനിരയായ പല്ലവി എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ഇതൊരു സ്ത്രീയുടെ അതിജീവനകഥയാണ്. ചിത്രത്തെക്കുറിച്ച് നാനാഭാഗത്തുനിന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് വ്യത്യസ്തമായ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകൻ. ഉയരെ പെൺകുട്ടികളല്ല ആൺകുട്ടികളാണ് കാണേണ്ടത് എന്ന് പറയുകയാണ് മനോജ്.
മനോജിന്റെ പോസ്റ്റ് കാണാം
manoj v d viddiman
‘ഉയരെ’ കണ്ടു.
പെൺകുട്ടികളെ സിനിമ കാണിക്കണം എന്നാണ് പലരും പറഞ്ഞു കാണുന്നത്.
എനിക്കു തോന്നുന്നത്, ആൺകുട്ടികളും ആൺകുട്ടികളെയുമാണ് ഈ സിനിമ കാണിക്കേണ്ടതെന്നാണ്.
സിനിമയിലെ പ്രതിനായകൻ, ഏറിയും കുറഞ്ഞും ഞാനടക്കം ഓരോ മലയാളി പുരുഷനിലും ഉറങ്ങുന്നുണ്ട്. അവരിലെ കൊടും സ്വാർത്ഥതകൾ, മേധാവിത്വം, ഭയങ്ങൾ എല്ലാം സിനിമയ്ക്ക് ചേർന്ന ഭാവുകത്വത്തോടെ പ്രതിനിധീകരിക്കുക മാത്രമേ ഗോവിന്ദ് ചെയ്യുന്നുള്ളൂ.
( നേരെമറിച്ച് സിനിമയിലെ നായകനെ മലയാളിയിൽ കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. തീർച്ചയായും അവന്റെ ‘നന്മസങ്കല്പത്തിൽ’ ഈ നായകനുണ്ടാവും. ദൈവത്തെ പോലെ , അതങ്ങനെ ഉയരെ ഇരിക്കുന്നതുകൊണ്ട് അവന് ഉപദ്രവമൊന്നുമില്ലല്ലോ )
തങ്ങളുടെ ഉള്ളിലെ വില്ലനെ തിരിച്ചറിയേണ്ടതും അടിച്ചു പുറത്താക്കേണ്ടതും അവിടെ നായകനെ പ്രതിഷ്ഠിക്കേണ്ടതും നാളത്തെ ആൺകുട്ടികളാണല്ലോ. അവരിത്തരം സിനിമകൾ കാണട്ടെ. ഇത്തരം പെൺലോകങ്ങൾ പരിചിതമാകട്ടെ.
ഇല്ലെങ്കിൽ, പെൺകുട്ടികൾ കൂടി നയിക്കുന്ന നാളത്തെ ലോകത്തിൽ ജീവിക്കുന്നതിന്റെ ആനന്ദം ഒരിക്കലും അനുഭവിച്ചറിയാനാവാതെ, ഒടുങ്ങാത്ത ആത്മസങ്കോചത്തോടെയും കുടിലതയോടെയും അവർ അപകടങ്ങളിലേക്ക് ബൈക്ക് ഓടിച്ചു പോകും.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...