Connect with us

വരൂ പ്രിയരെ..നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം…അതികാലത്തെഴുന്നേറ്റ് അവിടുത്തെ തെരുവുകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തളിര്‍ത്തു പൂവിടരുകയും അവിടുത്തെ പ്രസംഗവേദികളില്‍ ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്‌തോ എന്നുനോക്കാം; സജി ചെറിയാനെതിരെ ഹരീഷ് പേരടി

Actor

ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വൻ പ്രതിഷേധങ്ങൾക്കാണ് വഴിതെളിയിച്ചത്.ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് എന്നായിരുന്നു സജി ചെറിയാന്റെ പ്രസ്താവന.

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. എന്നാല്‍ അത് ജനങ്ങളെ കൊളളയടിക്കുന്നതാണ്. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കവെയായിരുന്നു സജി ചെറിയാന്റെ പ്രസ്താവന.

ഇപ്പോഴിതാ മന്ത്രിയുടെ വിവാദ പരാമര്‍ശത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാമെന്നും അവിടുത്തെ തെരുവുകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തളിര്‍ത്തു പൂവിടരുകയും അവിടുത്തെ പ്രസംഗവേദികളില്‍ ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്‌തോ എന്നുനോക്കാം എന്നുമാണ് പേരടി സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

ഹരീഷ് പേരടിയുടെ വാക്കുകള്‍: വരൂ പ്രിയരെ..നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം…അതികാലത്തെഴുന്നേറ്റ് അവിടുത്തെ തെരുവുകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തളിര്‍ത്തു പൂവിടരുകയും അവിടുത്തെ പ്രസംഗവേദികളില്‍ ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്‌തോ എന്നുനോക്കാം…അവിടെവെച്ച് നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രതിരോധവും പ്രതിഷേധവും തരും…കഥ-കുന്തവും കൊടചക്രവും.

അതേസമയം ഭരണഘടനയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി രാജിവക്കേണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തിരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍സി പി എം പൊളിറ്റ്ബ്യുറോ അംഗം ഏ വിജയരാഘവന്‍ എന്നിവരടങ്ങുന്ന സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇക്കാര്യത്തില്‍ തിരുമാനം എടുത്തത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top