Connect with us

എല്ലാ തടസ്സങ്ങളെയും ഭേദിച്ച് കടുവ തിയേറ്ററുകളില്‍ എത്തുന്നു… കാത്തിരിപ്പിന് ക്ഷമ ചോദിച്ച് പൃഥ്വിരാജ്; റിലീസ് തിയ്യതി ഇതാ

Actor

എല്ലാ തടസ്സങ്ങളെയും ഭേദിച്ച് കടുവ തിയേറ്ററുകളില്‍ എത്തുന്നു… കാത്തിരിപ്പിന് ക്ഷമ ചോദിച്ച് പൃഥ്വിരാജ്; റിലീസ് തിയ്യതി ഇതാ

എല്ലാ തടസ്സങ്ങളെയും ഭേദിച്ച് കടുവ തിയേറ്ററുകളില്‍ എത്തുന്നു… കാത്തിരിപ്പിന് ക്ഷമ ചോദിച്ച് പൃഥ്വിരാജ്; റിലീസ് തിയ്യതി ഇതാ

കാത്തിരിപ്പുകൾക്ക് വിരമായിട്ട് കൊണ്ട് പൃഥ്വിരാജ് ചിത്രം കടുവ ജൂലൈ ഏഴിന് റിലീസ് ചെയ്യും. ജൂണ്‍ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ചില പ്രത്യേക സാഹചര്യങ്ങളാല്‍ റിലീസ് മാറ്റി വെക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് ഏഴിന് തന്നെ ഉണ്ടാകുമെന്നും ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞു എന്നുമാണ് പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് പൃഥി കടുവയുടെ റിലീസിനെ കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍ പൂര്‍ണമായും മാറിയതായി പറഞ്ഞത്.

എല്ലാ തടസ്സങ്ങളെയും ഭേദിച് കടുവ ജൂലൈ എഴിന് തിയേറ്ററുകളില്‍ എത്തുന്നു. ജൂലൈ ഏഴിന് ചിത്രം ആഗോളതലത്തില്‍ റിലീസിനെത്തും. ടിക്കറ്റിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. പ്രേക്ഷകരെ കാത്തിരിപ്പിച്ചതിനും ബുക്കിംഗ് തുറക്കാന്‍ വൈകിയതിനും ക്ഷമ ചോദിക്കുന്നു; പൃഥ്വിരാജ് കുറിപ്പില്‍ പറയുന്നു.

ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. വിവേക് ഒബ്റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്.

കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More in Actor

Trending

Recent

To Top