Connect with us

നിരവധി ഓഫറുകള്‍ വരുന്നു; തെലുങ്ക് സിനിമ ഉടന്‍ സംവിധാനം ചെയ്‌തേക്കും; വെളിപ്പെടുത്തി പൃഥ്വിരാജ്

Actor

നിരവധി ഓഫറുകള്‍ വരുന്നു; തെലുങ്ക് സിനിമ ഉടന്‍ സംവിധാനം ചെയ്‌തേക്കും; വെളിപ്പെടുത്തി പൃഥ്വിരാജ്

നിരവധി ഓഫറുകള്‍ വരുന്നു; തെലുങ്ക് സിനിമ ഉടന്‍ സംവിധാനം ചെയ്‌തേക്കും; വെളിപ്പെടുത്തി പൃഥ്വിരാജ്

നടനായും സംവിധായകനായും നിർമ്മാതാവായും മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത സംവിധായകനാണ് നടന്‍ പൃഥ്വിരാജ്. കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് അദ്ദേഹം ഇപ്പോൾ. മലയാള സിനിമയോടൊപ്പം തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ഹൈദരാബാദില്‍ ‘കടുവ’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് നിരവധി ഓഫറുകള്‍ വരുന്നുണ്ടെന്നും ഒരു തെലുങ്ക് സിനിമ ഉടന്‍ സംവിധാനം ചെയ്‌തേക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.

‘എനിക്ക് ഇതിനകം തന്നെ ചില തെന്നിന്ത്യന്‍ നിര്‍മ്മാതാക്കള്‍ ഒരു സിനിമ നല്‍കിയിട്ടുണ്ട്. അതില്‍ എനിക്ക് ഏറെ സന്തോഷവുമുണ്ട്. പക്ഷെ അഭിനയിക്കുന്നതിനു പുറമേ ഒരു തെലുങ്ക് സിനിമ ഞാന്‍ ഉടന്‍ സംവിധാനം ചെയ്‌തേക്കും’ പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന കടുവ ഈ മാസം 30 ന് തിയേറ്ററുകളിലെത്തുകയാണ്. . കടുവക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ സിനിമകളുടെ രചയിതാവും ആദം ജോണിന്റെ സംവിധായകനുമായ ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നറായാണ് ഒരുക്കിയിരിക്കുന്നത്. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. വിവേക് ഒബ്റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.

More in Actor

Trending

Recent

To Top