Connect with us

അമ്മയില്‍ ഇത്രയും ശത്രുക്കള്‍ എങ്ങനെ വന്നു? ഷമ്മി തിലകന്റെ മറുപടി ഇങ്ങനെ!

Actor

അമ്മയില്‍ ഇത്രയും ശത്രുക്കള്‍ എങ്ങനെ വന്നു? ഷമ്മി തിലകന്റെ മറുപടി ഇങ്ങനെ!

അമ്മയില്‍ ഇത്രയും ശത്രുക്കള്‍ എങ്ങനെ വന്നു? ഷമ്മി തിലകന്റെ മറുപടി ഇങ്ങനെ!

നടൻ ഷമ്മി തിലകനെതിരെ താരസംഘടനയായ അമ്മ നടപടിക്ക് ഒരുങ്ങുകയാണ്. ഞായറാഴ്ച ചേര്‍ന്ന സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ നിരവധി അംഗങ്ങള്‍ ഷമ്മി തിലകനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഷമ്മി തിലകന്റെ കാര്യത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം എടുക്കുമെന്നും അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഷമ്മി തിലകനോട് ഒരിക്കല്‍ കൂടി പ്രതികരണം തേടുമെന്നും അവര്‍ വ്യക്തമാക്കി.

സംഘടനക്കെതിരെ മോശമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണം നടത്തി, സംഘടനാ യോഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഷമ്മി തിലകനെതിരെ അച്ചടക്ക നടപടി അമ്മ ചര്‍ച്ച ചെയ്തത്. നാല് മാസം മുമ്പ് തുടങ്ങിയ നടപടികളുടെ തുടര്‍ച്ചയായിരുന്നു ഞായറാഴ്ച ജനറല്‍ ബോഡിയിലെ ചര്‍ച്ചകള്‍.

എന്നാല്‍ പുറത്താക്കാന്‍ പറ്റിയ തെറ്റുകള്‍ താന്‍ ചെയ്തിട്ടില്ലെന്ന് ഷമ്മി തിലകന്‍ പറയുന്നു. ഷമ്മി തിലകനെ പിന്തുണച്ച് മമ്മൂട്ടി, ജഗദീഷ്, മനോജ് കെ ജയന്‍ എന്നിവരുള്‍പ്പെടെ യോഗത്തില്‍ രംഗത്തുവന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഷമ്മി തിലകന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്…

ഇതിനിടെ ഷമ്മി തിലകനോട് പലതവണ മറുപടി ചോദിച്ചിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചിട്ടില്ലെന്നുമാണ് ഭാരവാഹികള്‍ പറയുന്നത്. ജനറല്‍ ബോഡി യോഗത്തില്‍ ഒട്ടേറെ അംഗങ്ങള്‍ ഷമ്മി തിലകനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ടുവത്രെ. എന്നാല്‍ തീരുമാനം എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. ഒരു തവണ കൂടി ഷമ്മിയില്‍ നിന്ന് പ്രതികരണം തേടിയ ശേഷം തീരുമാനം എടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.അമ്മ യോഗം നടക്കുന്നതിനിടെ, ഷമ്മിയെ പുറത്താക്കാന്‍ തീരുമാനിച്ചു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം വൈകീട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അമ്മ ഭാരവാഹികള്‍ നിഷേധിച്ചു. തുടര്‍ന്നാണ് യോഗത്തിലുണ്ടായ കാര്യങ്ങള്‍ അവര്‍ വിശദീരിച്ചത്. തൊട്ടുപിന്നാലെ ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പുറത്താക്കേണ്ട തെറ്റുകള്‍ താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ഷമ്മിയുടെ പ്രതികരണം.

അമ്മയിലെ പ്രശ്‌നങ്ങള്‍ ഞാന്‍ രഹസ്യമായി സംഘടനക്കകത്താണ്, ഭാരവാഹികളോടാണ് ഉന്നയിച്ചതെന്ന് ഷമ്മി തിലകന്‍ പ്രതികരിച്ചു. കൂടാതെ ചില അംഗങ്ങളുമായി ഇമെയില്‍ വഴിയും ഇക്കാര്യം ഷെയര്‍ ചെയ്തു. എല്ലാവര്‍ക്കും എന്താണ് തന്റെ പരാതിയെന്നും നിലപാടെന്നും അറിയില്ല. അതുകൊണ്ടാണ് എനിക്കെതിരായ അഭിപ്രായം വരുന്നതെന്നും ഷമ്മി തിലകന്‍ പറഞ്ഞു.തന്റെ പരാതി സംബന്ധിച്ച് ധാരണയില്ലാത്തവരാണ് ഞായറാഴ് ജനറല്‍ ബോഡി യോഗത്തിലുണ്ടായിരുന്നവരില്‍ കൂടുതല്‍ പേരും. 500ഓളം അംഗങ്ങളുള്ള സംഘടനയാണ്. നൂറോളം പേരാണ് ജനറല്‍ ബോഡി യോഗത്തിലുണ്ടായിരുന്നത്. ക്വാറം തികഞ്ഞിരുന്നു. എല്ലാവര്‍ക്കും എന്റെ വിഷയത്തെ പറ്റി അറിവുള്ളവരല്ല. എന്റെ പരാതി സംബന്ധിച്ച് അവര്‍ അറിഞ്ഞിരുന്നെങ്കില്‍ ഒരു കാരണവശാലും എനിക്കെതിരായ നിലപാട് എടുക്കില്ലെന്നാണ് വിശ്വാസമെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

ജഗദീഷിന് ഈ വിഷയം നന്നായി അറിയാം. ഇതേ കാര്യം മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട ജഗദീഷിന്റെ ഓഡിയോ ലീക്കായിരുന്നു.ഒരു പ്രമുഖ മാധ്യമം വാര്‍ത്ത കൊടുത്തിരുന്നു. വെട്ടിനിരത്തലും വാളോങ്ങലും നല്ലതല്ല എന്നൊക്കെ ജഗദീഷ് അന്നു തന്നെ പറഞ്ഞതാണ്. അന്ന് ജഗദീഷ് എക്‌സിക്യൂട്ടീവിലുണ്ടായിരുന്നു. അതുപോലെ മമ്മൂക്കയും മനോജ് കെ ജയനും എനിക്ക് അനുകൂലമായി പ്രതികരിച്ചുവെന്നാണ് ഇപ്പോള്‍ വാര്‍ത്ത കണ്ടതെന്നും സത്യമാണോ എന്നറിയില്ലെന്നും ഷമ്മി തിലകന്‍ പ്രതികരിച്ചു.
ഷമ്മി തിലകനെതിരായ നടപടി, വിജയ് ബാബു കേസ് എന്നിവയായിരുന്നു ഞായറാഴ്ച നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തെ വാര്‍ത്താ പ്രാധാന്യമുള്ളതാക്കി മാറ്റിയത്. വിജയ് ബാബു യോഗത്തില്‍ പങ്കെടുത്തതും ചര്‍ച്ചയായി. വിജയ് ബാബുവിനെ പുറത്താക്കാന്‍ പറ്റില്ലെന്നും കോടതി തീരുമാനം വന്ന ശേഷം ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നുമായിരുന്നു ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്.

More in Actor

Trending

Recent

To Top