Connect with us

കെജിഎഫ് 2 ഒരു ഭീമമായ വൃക്ഷം പോലെയാണ്, അതിന്റെ നിഴലില്‍ ഒരു മരവും വളരുന്നില്ല, ഒരു വലിയ ഇരുണ്ട മേഘം പോലെയാണ്; പ്രശംസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ

Bollywood

കന്നഡ ചിത്രം കെജിഎഫ്: ചാപ്റ്റര്‍ 2വിന്റെ കളക്ഷന്‍ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ 1200 കോടി രൂപയിലേക്ക് അടുക്കുകയാണ്. 26 ദിവസം കൊണ്ട് 1150 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു.

ഇപ്പോഴിതാ ‘കെജിഫ് ചാപ്റ്റര്‍ ടു’വിനെ പ്രശംസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. കെജിഎഫ് 2 ഒരു ഭീമമായ വൃക്ഷം പോലെയാണെന്നും അതിന്റെ നിഴലില്‍ ഒരു മരവും വളരുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘എനിക്ക് തോന്നുന്നു, കെജിഎഫ് 2 ഒരു ഭീമമായ വൃക്ഷം പോലെയാണ്, അതിന്റെ നിഴലില്‍ ഒരു മരവും വളരുന്നില്ല.’ ‘കെജിഎഫ് 2 ഒരു വലിയ ഇരുണ്ട മേഘം പോലെയാണ് മറ്റെല്ലാ വമ്പന്‍ സിനിമകള്‍ക്കും മേല്‍ അന്ത്യദിനം നിഴല്‍ വീഴ്ത്തുന്നത്, കറുത്ത മേഘങ്ങളുടെ പ്രഹരശേഷി മറ്റെല്ലാ താരങ്ങളെയും സംവിധായകരെയും ഇല്ലാതാക്കുന്നു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പഴയ ഫാഷന്‍’ ബിഗ്ടിക്കറ്റ് റിലീസുകളെ വിഴുങ്ങുന്ന മണല്‍ പോലെയാണ് കെജിഎഫ് 2′ ‘ദക്ഷിണേന്ത്യന്‍ സിനിമകള്‍ തീയറ്ററുകളില്‍ പോകുന്നതായി തോന്നുന്നു, വടക്കന്‍ സിനിമകള്‍ പോകുന്നതായി തോന്നുന്നില്ല, ബോളീവുഡ് ഉടന്‍ തന്നെ ഒടിടിക്ക് വേണ്ടി മാത്രം സിനിമകള്‍ നിര്‍മ്മിക്കുമെന്ന് തോന്നുന്നു,’ രാം ഗോപാല്‍ വര്‍മ പല ട്വീറ്റുകളിലായി പറഞ്ഞു.

More in Bollywood

Trending

Recent

To Top