Bollywood
50 കരള്‍മാറ്റ ശസ്ത്രക്രിയകൾ, ആശുപത്രിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിനായി നടന് ആവശ്യപ്പെട്ട പ്രതിഫലം ഇതാ
50 കരള്‍മാറ്റ ശസ്ത്രക്രിയകൾ, ആശുപത്രിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിനായി നടന് ആവശ്യപ്പെട്ട പ്രതിഫലം ഇതാ
Published on

നടൻ എന്നതിലുപരി നിരവധി പേർക്ക് കൈത്താങ്ങായി സോഷ്യൽ മീഡിയയിലടക്കം നിറഞ്ഞ് നിൽക്കുന്ന താരമാണ് നടന് സോനു സൂദ്. ഇപ്പോഴിതാ പ്രമുഖ ആശുപത്രിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിനായി നടന് ആവശ്യപ്പെട്ട വളരെ വ്യത്യസ്തമായ ഒരു പ്രതിഫലമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയം.
പ്രതിഫലമായി ആശുപത്രിയുടമകളോട് ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകളാണ്. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സോനു സൂദിന്റെ ഈ വെളിപ്പെടുത്തല്‍.
ഇത്രയും ആളുകള്‍ക്ക് ഇങ്ങനെയൊരു ശസ്ത്രക്രിയ നടത്തണമെങ്കില്‍ 12 കോടിയോളം രൂപയോളം ആവശ്യമുണ്ടെന്ന് സോനു സൂദ് പറഞ്ഞു. ദുബായിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ആശുപത്രിയില്‍ നിന്ന് എന്നെ ഒരാള്‍ ബന്ധപ്പെടുന്നത്. ഞാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്പര്യമുണ്ടെന്ന് അവര്‍ പറഞ്ഞു.
ഞാന്‍ അവരെ പ്രമോട്ട് ചെയ്യാമെന്നും പകരമായി എന്റെ പ്രതിഫലമായി അന്‍പതാളുകളുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടു. ആകെ 12 കോടിയോളം അതിന് ചെലവുവരും. ഇപ്പോള്‍ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ചികിത്സചെലവുകള്‍ക്ക് സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത്- സോസു സൂദ് പറഞ്ഞു.
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...