ഉദ്ഘാടനം ചെയ്യാൻ ചില സിനിമാ നടന്മാരെ വിളിക്കില്ല…. അവരാരൊക്കെയാണെന്ന് ഞാനിപ്പോള്‍ പറയുന്നില്ല! അതിന് പിന്നിലെ കാരണം ഇതാണ്; ഇന്നസെന്റ് പറയുന്നു
നടനായും രാഷ്രീയ നേതാവായും നിറഞ്ഞ് നിൽക്കുകയാണ് ഇന്നസെന്റ്. പുതിയ ബിസിനസ് സംരംഭത്തിന്റെയും മറ്റും ഉദ്ഘാടനത്തിനായി സിനിമാ താരങ്ങളെ പലരും വിളിക്കാറുണ്ട്. എന്നാല്‍ ചില നടന്മാരെ വിളിച്ച് ഉദ്ഘാടനം നടത്തിയാല്‍ ബിസിനസ് പൊളിയുമെന്ന വിശ്വാസവും പലര്‍ക്കുമുണ്ട്. അത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ അനുഭവമാണ് ഇന്നസെന്റ് പങ്കുവെച്ചിരിക്കുന്നത്.
നാട മുറിക്കുമ്പോള്‍ ഒരിക്കലും ബിസിനസ് നശിച്ചുപോകട്ടെ എന്ന് പ്രാര്ത്ഥിക്കില്ല. നന്നാവണം. നന്നായി കഴിഞ്ഞാലേ ഇനിയും അവര്‍ പുതിയ കടകള്‍ തുടങ്ങുമ്പോള്‍ നമ്മളെത്തന്നെ വിളിക്കുകയുള്ളൂ. ഇപ്പോഴും ചില സിനിമാ നടന്മാരെ വിളിക്കില്ല. അവരാരൊക്കെയാണെന്ന് ഞാനിപ്പോള്‍ പറയുന്നില്ല. കാരണം, കൊണ്ടുവന്ന് മുറിച്ചോ അവന്റെ പണി കഴിഞ്ഞു. അവന്റെ കടയും പോകും വീടും പോകും. അങ്ങനെയുള്ള ആളുകളുണ്ടെന്ന് പറയുന്നത് വെറുതെയാണ്. സത്യത്തില്‍ അങ്ങനെയൊന്നുമില്ല. അന്ധവിശ്വാസങ്ങളാണ്.
അത്തരത്തില്‍ ഒരു ഉദ്ഘാടനത്തിന് പോകാന്‍ കുളിയൊക്കെ കഴിഞ്ഞ് റെഡിയായി. അവര്‍ ഒരു കാറും കൊണ്ടുവന്നു. അവരുടെ വീടിന്റെ മുന്നിലെത്തിയപ്പോള്‍ ഒരുപാടാളുകള്‍ കാറിന്റെ പിന്‍സീറ്റില്‍ കയറി. ഞാനാണ് നാട മുറിക്കുന്നയാള്‍. വിളക്കു കത്തിക്കുന്നത് മുത്തശ്ശനും. അങ്ങനെ ഞങ്ങള്‍ എല്ലാവരും കൂടി അവിടെയെത്തിയപ്പോള്‍ ഭയങ്കരമായി ജനം കൂടിയിരിക്കുകയാ.ആളുകള്‍ ഉന്തും തള്ളുമായി. ഇതിനിടയില്‍ കടയിലെ ഗ്ലാസ് പൊട്ടി മുത്തശ്ശന്റെ തലയില്‍ വീണു. അയാളുടെ കൈ ഒടിഞ്ഞു. ഉദ്ഘാടനം കഴിഞ്ഞു. തുടര്‍ന്ന് മുത്തശ്ശനെ പിടിച്ച് വണ്ടിയില്‍ കയറ്റി. അപ്പോള്‍ അയാള്‍ കരഞ്ഞുകൊണ്ട് പറയുകയാ ഈശ്വരാ, ഭഗവതി അപ്പോഴേ ഞാന്‍ പറഞ്ഞതാ ഇങ്ങനെയുള്ളവന്മാരെ കൊണ്ടുവരരുതെന്ന്.’- ഇന്നസെന്റ് പറഞ്ഞു
.
