Actor
പത്ത് വർഷം മുമ്പ് ഞാൻ വീണ്ടും ജനിച്ചു…. കലയാൽ ജനിച്ചു, മന്ത്രവാദികളാൽ പരിപോഷിപ്പിക്കപ്പെട്ടു, കടലുകൾ എന്നെ വളർത്തി; ആരാധകരോട് നന്ദി പറഞ്ഞ് ദുൽഖർ
പത്ത് വർഷം മുമ്പ് ഞാൻ വീണ്ടും ജനിച്ചു…. കലയാൽ ജനിച്ചു, മന്ത്രവാദികളാൽ പരിപോഷിപ്പിക്കപ്പെട്ടു, കടലുകൾ എന്നെ വളർത്തി; ആരാധകരോട് നന്ദി പറഞ്ഞ് ദുൽഖർ
സിനിമ രംഗത്ത് പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവച്ച് നടന് ദുല്‍ഖര്‍ സല്മാന്. വികാരഭരിതമായ കുറിപ്പ് പങ്കുവച്ചാണ് ദുല്‍ഖര്‍ തന്റെ സന്തോഷം ആരാധകരെ അറിയിച്ചത്
പത്ത് വർഷം മുമ്പ് ഞാൻ വീണ്ടും ജനിച്ചു. കലയാൽ ജനിച്ചു, മന്ത്രവാദികളാൽ പരിപോഷിപ്പിക്കപ്പെട്ടു, കടലുകൾ എന്നെ വളർത്തി. സൂര്യന്റെ പിതാവായ സമുദ്രം എനിക്ക് ഭൂമിയും മഴയും ചിലപ്പോൾ അനുയോജ്യമായ തണലും നൽകി. എനിക്ക് ചുറ്റുമുള്ള മറ്റുള്ളവരോടൊപ്പം ഞാനും വളർന്നു. എന്റേതായ നിറങ്ങളും സുഗന്ധങ്ങളും ഞാൻ കണ്ടെത്തി. ഇപ്പോൾ കാറ്റ് എന്റെ അടുത്തും ദൂരത്തുമായുമുണ്ട്. എല്ലായിടത്തും വസന്തമാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാവർക്കും അതിരുകളില്ലാത്ത നന്ദി. എന്നാൽ കൂടുതലും സമുദ്രങ്ങളോടാണ്. നിന്റെ കാറ്റിൽ ഞാൻ ചരിയുന്നു.” ദുൽഖർ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.
ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍ഖര്‍ സിനിമയിലെത്തുന്നത്. സെക്കന്‍ഡ് ഷോയ്ക്ക് ശേഷം മികച്ച വേഷങ്ങള്‍ ദുല്‍ഖറിനെ തേടിയെത്തി. തീവ്രം, എബിസിഡി, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, വിക്രമാദിത്യന് തുടങ്ങിയ ചിത്രങ്ങളിലൂടെ ദുല്‍ഖര്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ട യുവതാരമായി മാറി. അഭിനയത്തിന് പുറമേ പിന്നണി ഗാനരംഗത്തേക്കും നിര്‍മാണ രംഗത്തേക്കും നടന് ചുവടുവെച്ചു. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വാഫേറര്‍ ഫിലിംസ് എന്ന നിര്‍മാണക്കമ്പനി ഇന്ന് മലയാള സിനിമയിലെ മുന്‍നിര നിര്‍മാണ കമ്പനികളില്‍ ഒന്നാണ്.
മലയാളത്തിൽ റോഷൻ ആൻഡ്രൂസ് ചിത്രം ‘സല്യൂട്ടും’ തമിഴിൽ ബ്രിന്ദാ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഹേയ് സിനാമിക’യുമാണ് ദുൽഖറിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. ഫെബ്രുവരി 25നാണ് ‘ഹേയ് സിനാമിക’ തിയേറ്ററിൽ എത്തുക. അദിതി റാവുവും കാജൾ അഗർവാളുമാണ്ചിത്രത്തിലെ നായികമാർ. ജനുവരി 14ന് റിലീസ് ചെയ്യേണ്ടിയിരുന്ന ‘സല്യൂട്ട്’ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിയതായിരുന്നു. പുതിയ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
