Actor
ദി ഓഫിസ് താരം യുവന് മകിന്‍ടോഷ് അന്തരിച്ചു
ദി ഓഫിസ് താരം യുവന് മകിന്‍ടോഷ് അന്തരിച്ചു
Published on
പ്രശസ്ത സീരീസായ ദി ഓഫിസ് താരം യുവന് മകിന്‍ടോഷ് അന്തരിച്ചു. 50 വയസായിരുന്നു. ഓഫിസില്‍ കെയ്ത് ബിഷപ് എന്ന കഥാപാത്രത്തെയാണ് മകിന്ടോഷ അവതരിപ്പിച്ചത്. ജസ്റ്റ് റൈറ്റ് മാനേജ്മെന്റും താരത്തിന്റെ അടുത്ത സുഹൃത്തായ എഡ് സ്കോട്ടുമാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
ഓഫിസിലെ ബിഗ് കെയ്ത് എന്ന് അറിയപ്പെട്ടിരുന്ന താരത്തിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
നിരവധിപേരാണ് താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ചത്. വളരെ രസികനായ സ്നേഹമുള്ള മനുഷ്യനായിരുന്നു മാകിന്ടോഷ് എന്നാണ് ദി ഓഫിസിന്റെ സംവിധായകന് റിക്കി ജെര്വൈസ് കുറിച്ചത്. നെറ്റ്ഫഌക്സ് സീരീസായ ആഫ്റ്റര്‍ ലൈഫ്, മിറന്‍ഡ, ലിറ്റില്‍ ബ്രിട്ടന് എന്നി ഷോകളിലും ഭാഗമായി.
Continue Reading
You may also like...
Related Topics:Actor
