Connect with us

കെഎസ്ആര്‍ടിസി ഇടിച്ച് പരിക്കേറ്റ നടന്‍ കാര്‍ത്തിക് പ്രസാദിനെ കോഴിക്കോടേയ്ക്ക് മാറ്റി!

Actor

കെഎസ്ആര്‍ടിസി ഇടിച്ച് പരിക്കേറ്റ നടന്‍ കാര്‍ത്തിക് പ്രസാദിനെ കോഴിക്കോടേയ്ക്ക് മാറ്റി!

കെഎസ്ആര്‍ടിസി ഇടിച്ച് പരിക്കേറ്റ നടന്‍ കാര്‍ത്തിക് പ്രസാദിനെ കോഴിക്കോടേയ്ക്ക് മാറ്റി!

കഴിഞ്ഞ ദിവസമായിരുന്നു ഏഷ്യാനെറ്റിലെ മൗനരാഗം സീരിയലിലെ ബൈജു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ കാര്‍ത്തിക് പ്രസാദിന് വാഹനാപകടത്തില്‍ പരിക്കേതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. സീരിയല്‍ ഷൂട്ട് കഴിഞ്ഞുള്ള മടക്കയാത്രയില്‍ കാല്‍നടയായി പോവുകയായിരുന്ന താരത്തെ കെഎസ്ആര്‍ടിസി ബസ് പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. നിസാര പരിക്കുകളാണ് ഏറ്റതെന്നായിരുന്നു ആദ്യം വന്നിരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ പിന്നീടാണ് നടന് ഗുരുതര പരിക്കുകളാണ് സംഭവിച്ചതായി അറിയുന്നത്. പ്ലാസ്റ്റിക് സര്‍ജറിയുള്‍പ്പെടെ രണ്ട് സര്‍ജറികളും കഴിഞ്ഞെന്നാണ് വിവരം. അദ്ദേഹത്തിന്റെ ജീവന്‍ തന്നെ നഷ്ടപ്പെടാവുന്ന തരത്തിലുള്ള വലിയൊരു അപകടമാണ് സംഭവിച്ചതെന്നാണ് ദൃസാക്ഷികളില്‍ ചിലര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു അപകടം. സംഭവസ്ഥലത്ത് അബോധാവസ്ഥയിലായ നടനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

തലയ്ക്കും കാലിനും പൊട്ടലുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രിയകള്‍ നടത്തി. മുഖത്ത് ചെറിയ പരിക്കുകളുള്ളതിനാല്‍ പ്ലാസ്റ്റിക് സര്‍ജറിയും നടത്തി. ഇപ്പോഴിതാ തുടര്‍ ചികിത്സയ്ക്കും അടിയന്തര ശസ്ത്രക്രിയയ്ക്കുമായി നടനെ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുള്ള വിവരങ്ങളാണ് പുറത്തെത്തുന്നത്. ചില യൂട്യൂബ് ചാനലുകളാണ് ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

അപ്രതീക്ഷിത അപകടത്തിന്റെ ഞെട്ടലിലാണെന്നും ഇനിയും ശസ്ത്രക്രിയ ആവശ്യമായതിനാല്‍ കോഴിക്കോട്ടേക്ക് പോവുകയാണെന്നും കാലിന് ഗുരുതരമായി പരിക്കേറ്റതിനാല്‍ കുറച്ചു നാളത്തേക്കെങ്കിലും മൗനരാഗത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുമെന്നതില്‍ സങ്കടമുണ്ടെന്നും കഴിഞ്ഞ ദിവസം കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ആരോഗ്യം ഭേദപ്പെട്ടു വരുന്നുണ്ടെന്നും ബോധാവസ്ഥയിലും സംസാരിക്കാന്‍ കഴിയുമെന്നും എന്നാല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതിനാലാണ് ശസ്ത്രക്രിയ നടത്തേണ്ടി വരുന്നതെന്നുമാണ് കാര്‍ത്തികുമായി അടുത്തവര്‍ പറയുന്നത്.

കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയായ കാര്‍ത്തിക് ഇരുപതോളം വര്‍ഷങ്ങളായി സിനിമ, സീരിയല്‍ രംഗത്തുണ്ട്. നിരവധി പുരസ്‌കാരങ്ങളും നടന് കിട്ടിയിട്ടുണ്ട്. എന്നാല്‍ പ്രക്ഷകരുടെ മനസിലേക്ക് ചേക്കേറിയത് മൗനരാഗത്തിലെ ബൈജു എന്ന കഥാപാത്രത്തിലൂടെയാണ്. ബൈജു എന്ന തമാശക്കാരനായ കഥാപാത്രത്തെയാണ് മൗനരാഗത്തില്‍ കാര്‍ത്തിക് പ്രസാദ് അവതരിപ്പിക്കുന്നത്.

ചുരുക്കം എപ്പിസോഡുകള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷക മനസുകളില്‍ സ്ഥാനംപിടിക്കാന്‍ കാര്‍ത്തിക്കിനായി. നിരവധി കാഴ്ചക്കാരുള്ള സീരിയലാണ് മൗനരാഗം. പരമ്പരയുടെ ആരാധകര്‍ക്ക് മുഖ്യ കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ ഏറെയിഷ്ടം ബൈജുവിനെയാകും. നടനെന്നതിനേക്കാളുപരി കോഴിക്കോട് മാതൃഭൂമിയിലെ പ്രവര്‍ത്തകന്‍ കൂടിയാണ് കാര്‍ത്തിക്. അഭിനയവും ജോലിയും ഒരുപോലെ കൊണ്ടു പോകുകയായിരുന്നു നടന്‍.

അടുത്തിടെ നല്‍കിയൊരു അഭിമുഖത്തില്‍ മൗനരാഗത്തില്‍ മൂന്ന് ദിവസത്തെ ഷൂട്ടിനായി വന്ന് 3 വര്‍ഷമെത്തിയെന്നാണ് താരം പറഞ്ഞത്. കാര്‍ത്തിക് എന്ന വ്യക്തിയുമായി ഒരിടത്തും സാമ്യമില്ലാത്തയാളാണ് സീരിയലിലെ ബൈജു. ഇപ്പോള്‍ ബൈജുവെന്നാണ് ആളുകള്‍ തന്നെ വിളിക്കുന്നത്. ’18 വയസുള്ള മകള്‍ തനിക്കുണ്ട്, സീരിയലിലെ വേഷം കണ്ട് അച്ഛന് ഹീറോ റോള്‍ ചെയ്തൂടെയെന്നാണ് മകള്‍ ചോദിക്കുന്നത് എന്നും കാര്‍ത്തിക് പറഞ്ഞിരുന്നു.

തുടക്കത്തില്‍ കാര്‍ത്തിക് കൂടുതലും തിളങ്ങിയിരുന്നത് പുരാണ സീരിയലുകളിലായിരുന്നു. 2006ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഉണ്ണിയാര്‍ച്ചയിലാണ് ആദ്യമായി കാര്‍ത്തിക്ക് ഒരു കഥാപാത്രം ചെയ്യുന്നത്. ഉണ്ണിനമ്പൂതിരി എന്ന കഥാപാത്രമായിരുന്നു ചെയ്തിരുന്നത്. പിന്നീട് സ്വാമി അയ്യപ്പന്‍, ശ്രീ ഗുരുവായൂരപ്പന്‍ തുടങ്ങിയ പരമ്പരകളിലും വേഷങ്ങള്‍ ലഭിച്ചിരുന്നു.

More in Actor

Trending

Recent

To Top