Connect with us

ചെമ്പന്റെയും മറിയത്തിൻെറയും ജീവിതത്തിലേക്ക് ആ സന്തോഷം കൂടി; ആശംസയുമായി താരങ്ങള്‍

Malayalam

ചെമ്പന്റെയും മറിയത്തിൻെറയും ജീവിതത്തിലേക്ക് ആ സന്തോഷം കൂടി; ആശംസയുമായി താരങ്ങള്‍

ചെമ്പന്റെയും മറിയത്തിൻെറയും ജീവിതത്തിലേക്ക് ആ സന്തോഷം കൂടി; ആശംസയുമായി താരങ്ങള്‍

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദിനിന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് നടനായും വില്ലനായും സ്വഭാവ നടനായും തിളങ്ങി നിന്ന താരം പെട്ടന്നായിരുന്നു പ്രേക്ഷകർക്കടയിൽ സുപരിചിതനായത് .അടുത്തിടെ രണ്ടാമതും വിവാഹിതനായ താരമാണ് ചെമ്പൻ വിനോദ്. ചെറുപ്പക്കാരിയായ പെണ്ണിനെ വിവാഹം ചെയ്തതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ താരം നേരിട്ടിരുന്നു. കോട്ടയം സ്വദേശിയും സൈക്കോളജിസ്‌റ്റുമായ മറിയം തോമസിനെയാണ് രണ്ടാമതും വിവാഹം ചെയ്തത്. ലോക്ക് ഡൗൺ ചട്ടങ്ങൾ അനുസരിച്ചുള്ള ലളിതമായ വിവാഹമായിരുന്നു

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയുടെ സഹനിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം. ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്യുന്നുണ്ട്. തന്റെ ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. പുതിയ വീട് സ്വന്തമാക്കിയതിനെക്കുറിച്ചായിരുന്നു ചെമ്പന്‍ വിനോദ് പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഈ വിശേഷം പങ്കുവെച്ചത്. പുതിയ വീട്ടില്‍ നിന്നും നോക്കിയാല്‍ കാണുന്ന വ്യൂ ഇങ്ങനെയാണെന്ന് പറഞ്ഞായിരുന്നു താരം വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്.
വിനയ് ഫോര്‍ട്ട്, ടൊവിനോ തോമസ്, മാളവിക മേനോന്‍, സുധി കോപ്പ തുടങ്ങി നിരവധി പേരാണ് ചെമ്പന്റെ പുതിയ വീഡിയോയ്ക്ക് കീഴില്‍ സ്‌നേഹം അറിയിച്ച് എത്തിയിട്ടുള്ളത്.

ചെമ്പൻ വിനോദിന്റെ വിവാഹ വാര്‍ത്ത ചില്ലറ പൊല്ലാപ്പൊന്നുമല്ല സോഷ്യല്‍മീഡിയയില്‍ ഉണ്ടാക്കിയത് 45 വയസുള്ള ചെമ്ബന്‍ വിനോദ് ജോസും 25 വയസുള്ള മറിയവും തമ്മിലുള്ള പ്രായ വ്യത്യാസത്തെമുന്‍നിര്‍ത്തിയായിരുന്നു പലരും ഈ വിവാഹത്തെ പരിഹസിച്ചത്. പ്രായവ്യത്യാസത്തെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റുകളും വൈറലായി മാറിയിരുന്നു. അതൊന്നും തങ്ങളുടെ ജീവിതത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും സന്തോഷകരമായ കുടുംബജീവിതമാണ് നയിക്കുന്നതെന്നും വ്യക്തമാക്കി ഇരുവരും എത്തുകയും ചെയ്തിരുന്നു

ഒരു സൂചനപോലും തരാതെ അപ്രതീക്ഷിതമായാണ് ലോക്ഡൗണ്‍കാലത്ത് വിവാഹം നടന്നത്. ഇരുപത്തിയഞ്ചു വയസ്സുള്ള വ്യക്തിക്ക് തന്റെ ജീവിതത്തില്‍ തീരുമാനം എടുക്കാന്‍ പ്രാപ്തി ആയിട്ടുണ്ടെന്നും മറിയം എടുത്ത തീരുമാനമാണിത് അത് സമൂഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വിട്ടുകളയണമെന്നും മറ്റുള്ളവരുടെ ജീവിതത്തില്‍ ചുമ്മാ കടന്നു കയറുന്നത് ബോറാണെന്നും ചെമ്പന്‍ വിനോദ് പറഞ്ഞത്. മനസ്സുകൊണ്ട് ഒത്തുപോകാന്‍ കഴിയുന്ന ആളാകണം പങ്കാളി എന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ തന്നെ ഒരാളെ ലഭിച്ചുവെന്നും താരം പറഞ്ഞു.പതിനേഴ് വയസ്സിന്റെ വ്യത്യാസം ഇരുവരും തമ്മില്‍ ഉണ്ട്, എന്തും തുറന്നു പറയാവുന്ന വളരെ ഒത്തുപോകാന്‍ കഴിയുന്ന വ്യക്തിയാണ് ചെമ്പന്‍ വിനോദ്. അങ്ങനെ നോക്കുമ്പോള്‍ എന്റെ സങ്കല്‍പത്തിലുള്ള ആളാണ മറിയമെന്നും താരം പറഞ്ഞു. പ്രായം കൂടി എന്ന പേരില്‍ അദ്ദേഹത്തെ നഷ്ടപ്പെടുത്താന്‍ പറ്റുമായിരുന്നില്ല എന്നാണ് വിമര്‍ശകരോട് മറിയത്തിന് പറയാനുള്ളത്.

More in Malayalam

Trending

Recent

To Top