Connect with us

ബട്ടന്‍സ് ഊരി മാറ്റി, ഷര്‍ട്ട് ഊരി നല്‍കാമെന്നും അത് ധരിക്കണമെന്നും അവതാരകയോട് ആവശ്യപ്പെട്ട് ഷൈന്‍; അഭിമുഖത്തിനിടെ സംഭവിച്ചത്

Actor

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പുതിയ അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഒരു തെലുങ്ക് അഭിമുഖത്തിനിടെ തന്റെ ഷര്‍ട്ട് ഊരി അവതാരകയ്ക്ക് നല്‍കാന്‍ ശ്രമിക്കുകയാണ് ഷൈന്‍. നടന്റെ സ്‌റ്റൈലിനെ കുറിച്ച് പറയവെ നല്ല ഷര്‍ട്ടാണെന്ന് അവതാരക പറഞ്ഞതോടെയാണ് ഷര്‍ട്ടിന്റെ അഴിച്ച് അവതാരകയ്ക്ക് നല്‍കാന്‍ ഷൈന്‍ തയാറായത്.

‘രംഗബലി’ എന്ന സിനിമയുടെ സംവിധായകന്‍ പവന്‍ ബസംസെട്ടിയും ഷൈനിനൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് ഷൈനിന്റെ ഷര്‍ട്ടിനെ അവതാരക പ്രശംസിച്ചത്. ഇതോടെ അഭിമുഖത്തിനിടെ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഊരി മാറ്റുകയാണ് ഷൈന്‍ ആദ്യം ചെയ്തത്.

ഷര്‍ട്ട് ഊരി നല്‍കാമെന്നും അത് ധരിക്കണമെന്നും അവതാരകയോട് ഷൈന്‍ ആവശ്യപ്പെട്ടു. ഊരി നല്‍കിയാല്‍ ഇപ്പോള്‍ തന്നെ ധരിക്കാമെന്ന് അവതാരകയും പറയുകയും ചെയ്തു. ഇതിനിടെ ഷര്‍ട്ട് അഴിക്കുന്നത് സംവിധായകന്‍ തടയുകയായിരുന്നു. ഇതോടെ അവതാരകയ്ക്ക് കൂളിംഗ് ഗ്ലാസ് നല്‍കുകയും ചെയ്തു.

മലയാളത്തിലെ അഭിമുഖങ്ങളില്‍ നടന്‍ കിടന്നു കൊണ്ട് വരെ സംസാരിച്ചിട്ടുണ്ട്. അവതാരക ഫോണ്‍ ചോദിച്ചപ്പോള്‍ വലിച്ചെറിഞ്ഞ സംഭാവം വരെ ഉണ്ടായിട്ടുണ്ട്.

നാഗ ശൗര്യ നായകനാകുന്ന തെലുങ്ക് ചിത്രമാണ് രംഗബലി. ‘ദസറ’യ്ക്ക ശേഷം ഷൈന്‍ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്.

More in Actor

Trending

Recent

To Top