Actor
ആരും ലഹരിയില്‍ വീഴരുത്… ലഹരി വിരുദ്ധ സന്ദേശം നല്‍കിയതിന്റെ പേരില്‍ ചെറിയൊരു വിഭാഗം മാത്രമാണ് വിമര്‍ശിച്ചത്; ടിനി ടോം
ആരും ലഹരിയില്‍ വീഴരുത്… ലഹരി വിരുദ്ധ സന്ദേശം നല്‍കിയതിന്റെ പേരില്‍ ചെറിയൊരു വിഭാഗം മാത്രമാണ് വിമര്‍ശിച്ചത്; ടിനി ടോം
മലയാള സിനിമയില്‍ സമീപകാലത്ത് ലഹരിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്. അടുത്തിടെ സിനിമയിലെ ലഹരിയ്ക്കെതിരെ ടിനി ടോം രംഗത്ത് എത്തിയിരുന്നു. മലയാള സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചെന്നും എന്നാലർ ലഹരിയോടുള്ള ഭയം മൂലം അതു വേണ്ടെന്ന് വെച്ചെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്
ഇപ്പോഴിതാ ലഹരി വിരുദ്ധ സന്ദേശത്തിന്റെ പേരിലുണ്ടായ വിമര്‍ശനത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടൻ
മക്കള്‍ നന്നായി വരാനാണല്ലോ എതൊരു അച്ഛനമ്മമാരും ആഗ്രഹിക്കുന്നത്. ആരും ലഹരിയില്‍ വീഴരുത്. ലഹരി വിരുദ്ധ സന്ദേശം നല്‍കിയതിന്റെ പേരില്‍ ചെറിയൊരു വിഭാഗം മാത്രമാണ് വിമര്‍ശിച്ചത്. സത്യത്തിനും നന്മയ്ക്കും മാത്രമേ അവസാന വിജയമുണ്ടാകൂ എന്ന് എല്ലാവരും കാണിച്ചു തന്നിട്ടുണ്ട്’- ടിനി ടോം പറഞ്ഞു. ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് കാലടി ശ്രീ ശാരദ വിദ്യാലയം സംഘടിപ്പിച്ച പരിപടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് ഉപയോഗിച്ചതിനാല്‍ ഒരു നടന്റെ പല്ല് പൊടിഞ്ഞു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളായിരുന്നു ടിനി ടോം നേരത്തെ ഉന്നയിച്ചത്. സിനിമയില്‍ പലരും ലഹരിക്ക് അടിമകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരള സര്‍വ്വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലഹരിക്കെതിരായ പൊലീസിന്റെ യോദ്ധാവ് ബോധവത്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയാണ് ടിനി ടോം.