Actor
എന്‍റെ ശരികളിലൂടെയാണ് ഞാന്‍ ഓരോ ഗെയിമും കളിച്ചത്, ആ ശരികള്‍ ഒരുപക്ഷേ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടാവില്ല, എനിക്കറിയില്ല എന്താണ് സംഭവിച്ചതെന്ന്; മാധ്യമപ്രവർത്തകരുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് സാഗർ സൂര്യ’
എന്‍റെ ശരികളിലൂടെയാണ് ഞാന്‍ ഓരോ ഗെയിമും കളിച്ചത്, ആ ശരികള്‍ ഒരുപക്ഷേ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടാവില്ല, എനിക്കറിയില്ല എന്താണ് സംഭവിച്ചതെന്ന്; മാധ്യമപ്രവർത്തകരുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് സാഗർ സൂര്യ’
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ നിന്നും ഏറ്റവും ഒടുവില്‍ പുറത്തായ താരമാണ് സാഗര്‍. ബിഗ് ബോസിന് വേദിയാകുന്ന മുംബൈയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ താരപരിവേഷത്തോടെയാണ് സാഗര്‍ വന്നിറങ്ങിയത്. യുട്യൂബേഴ്സും ആരാധകരും സാഗറിനെ കാത്ത് നിന്നിരുന്നു.
കൈയടികളോടെയാണ് സാഗറിനെ ആരാധകര്‍ വരവേറ്റത്. ഇത് കണ്ട് ഒരുവേള കണ്ണ് നിറയുന്ന സാഗറിനെയും ആരാധകര്‍ കണ്ടു. എവിക്ഷന്‍ തന്നെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നെന്നാണ് അവിടെയും സാഗര്‍ പറഞ്ഞത്. തിരക്കനിടയിലും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് സാഗര്‍ സൂര്യ മറുപടി നല്‍കുന്നുണ്ട്.
“ഭയങ്കര സന്തോഷമുണ്ട്. പക്ഷേ ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഔട്ട് ആവുമെന്ന്. ബിഗ് ബോസ് എന്ന ഷോയെയും ഏഷ്യാനെറ്റിനെയും ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ ഇപ്പോഴും ഗെയിം എന്ന രീതിയില്‍ അവിടെ വേണ്ട രീതിയില്‍ കളിക്കുന്നില്ല. ഞാന്‍ വന്നതിന് വലിയൊരു ലക്ഷ്യം ഉണ്ടായിരുന്നു. എന്‍റെ അമ്മയ്ക്ക് വലിയ ഇഷ്ടമായിരുന്നു ഈ ഷോ. അതുപോലെ എന്‍റെ പ്രൊഡക്ഷന്‍ കമ്പനി. ആ രീതിയില്‍ 50-ാം ദിവസം ഞാന്‍ കപ്പ് അടിച്ചിട്ടുണ്ടായിരുന്നു. ഗെയിം ഞാന്‍ അടിപൊളിയായി കളിച്ച് വരികയായിരുന്നു. എവിക്ഷന്‍ ഞാന്‍ സ്വപ്‍നത്തില്‍ പോലും വിചാരിച്ചില്ല. അവിടെയുള്ള മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ എനിക്ക് കൊടുത്ത ഒരു മൂല്യമുണ്ട്. ഇപ്പോഴും അവിടെ നില്‍ക്കേണ്ട ഒരാളായാണ് തോന്നുന്നത്. അവിടെ സേഫ് ഗെയിം കളിക്കുന്ന ആളുകളുണ്ട്. അങ്ങനെ കളിച്ചാല്‍ 1000 ദിവസമോ 2000 ദിവസമോ അവിടെ നില്‍ക്കാം”, സാഗര്‍ പറഞ്ഞു.
“പക്ഷേ പോകപ്പോകെ ഒരുപാട് വെറുപ്പ് സമ്പാദിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതായി പുറത്തിറങ്ങിയതെന്ന് എനിക്കിപ്പോള്‍ തോന്നുന്നു. കാരണം എനിക്കറിയില്ല ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന്. എന്‍റെ ശരികളിലൂടെയാണ് ഞാന്‍ ഓരോ ഗെയിമും കളിച്ചത്. ആ ശരികള്‍ ഒരുപക്ഷേ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടാവില്ല. പക്ഷേ സേഫ് ആയ ഒരു ഗെയിം കളിക്കാന്‍ എനിക്ക് ഒട്ടും താല്‍പര്യം ഇല്ലായിരുന്നു.
എനിക്കറിയില്ല എന്താണ് സംഭവിച്ചതെന്ന്. എന്നെ കണ്ടപ്പോള്‍ കുറച്ചുപേര്‍ കൈയടിച്ചു. സ്നേഹം കൊണ്ടാണ് കണ്ണ് നിറഞ്ഞത്. ഈ ഷോ കണ്ട് എന്‍റേതായ ഒരു പഠനം നടത്തിയിട്ടുണ്ടായിരുന്നു. ഈ ഘട്ടത്തില്‍ അവിടെനിന്ന് പോന്നതില്‍ ഒരു വിഷമമുണ്ട്. എന്‍റെ കുറച്ച് കഴിവ് കാണിക്കാനുണ്ടായിരുന്നു. അതിന് അവസരം ലഭിച്ചില്ല. സെറീനയുമായി വൈകാരികമായി ഒരു കണക്ഷന്‍ ഉണ്ട്. പക്ഷേ പലരും അതിനെ വേറെ രീതിയിലാണ് ചിത്രീകരിച്ചത്. അത് സ്ട്രാറ്റജി ആയിരുന്നു എന്നൊക്കെ കമന്‍റുകള്‍ കണ്ടു. അത്തരം ഒരു സ്ട്രാറ്റജിയുടെ ആവശ്യം എനിക്കില്ല”, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സാഗര്‍ പറഞ്ഞു.