general
ജീവിതത്തിൽ ഒരുപാടു ആൾക്കാരെ കണ്ടിട്ടുണ്ടെങ്കിലും ജോജുചേട്ടൻ സ്വന്തം അനിയനോട് പറയുന്നപോലെ ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നു; സന്തോഷം പങ്കിട്ട് സാഗർ സൂര്യ
ജീവിതത്തിൽ ഒരുപാടു ആൾക്കാരെ കണ്ടിട്ടുണ്ടെങ്കിലും ജോജുചേട്ടൻ സ്വന്തം അനിയനോട് പറയുന്നപോലെ ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നു; സന്തോഷം പങ്കിട്ട് സാഗർ സൂര്യ
ബിഗ് ബോസ്സിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ നടൻ ജോജു ജോർജിനെ കാണാൻ പോയതിന്റെ സന്തോഷം പങ്കിട്ട് സാഗർ സൂര്യ.
”വലിയ പ്രതീക്ഷകളായി മുന്നോട്ടു പോയ വഴികളിൽ പാതിവച്ചു എനിക്ക് മടങേണ്ടിവന്നെകിലും, ആ നിമിഷത്തിലാണ് ജോജുചേട്ടൻ എന്നെ വിളിച്ചതും കാണണം എന്നു പറഞ്ഞതും, ജീവിതത്തിൽ ഒരുപാടു ആൾക്കാരെ കണ്ടിട്ടുണ്ടെങ്കിലും ജോജുചേട്ടൻ സ്വന്തം അനിയനോട് പറയുന്നപോലെ ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നു,” എന്നാണ് ജോജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സാഗർ കുറിച്ചത്.
ഷോ കഴിഞ്ഞെത്തിയ സാഗർ മനീഷയെ കാണാൻ പോയതിന്റെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മയും മകനും തമ്മിലുള്ള ബന്ധം ജീവിതകാലം മുഴുവൻ നിലനിൽക്കുന്നുവെന്നും അമ്മയും മകനും തമ്മിലുള്ള ബന്ധം സവിശേഷമാണെന്നും സാഗർ പറഞ്ഞിട്ടുണ്ട്. ഏറ്റവും ശുദ്ധമായ സ്നേഹമാണിതെന്നും നിരുപാധികവും സത്യവുമാണെന്നും സാഗർ പറയുന്നു.
കൃത്യമായ പ്ലാനുകളോടെയാണ് താൻ ഹൗസിലേക്ക് പോയതെന്നും എന്തുകൊണ്ടാണ് ഇപ്പോൾ പുറത്തായതെന്ന് മനസ്സിലാകുന്നില്ലെന്നും സാഗർ പറഞ്ഞു. സേഫായി ഗെയിം കളിക്കുന്നവർ അകത്തുള്ളപ്പോഴാണ് തന്റെ ഈ പടിയിറക്കമെന്ന് സാഗർ ഓർമിപ്പിച്ചു. “ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ഔട്ടാകുമെന്ന്. അവിടെയാരും മര്യാദയ്ക്ക് കളിക്കുന്നില്ല. എന്നെ സംബന്ധിച്ച് അമ്പതാം ദിവസം ഞാൻ കപ്പടിച്ചു. എന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഈ ഷോ. എവിക്റ്റാകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.മറ്റുള്ളവരെ വച്ച് നോക്കുമ്പോൾ ഞാൻ അവിടെ നിൽക്കേണ്ട ആളാണെന്ന് വിശ്വസിക്കുന്നു,” സാഗർ പറഞ്ഞു.