Actor
മത്തായിച്ചനെ അവസാനമായി കാണാൻ മുകേഷും; സഹിക്കാനാകുന്നില്ല
മത്തായിച്ചനെ അവസാനമായി കാണാൻ മുകേഷും; സഹിക്കാനാകുന്നില്ല
Published on
റാം ജി റാവു സ്പീക്കിങില് ഗോപാലകൃഷ്ണനും മത്തായിയുമായി നിറഞ്ഞാടിയ മുകേഷും ഇന്നസന്റും ജീവിതത്തിലും അതേബന്ധം നിലനിർത്തിപോന്ന വ്യക്തികളായിരുന്നു. ഇപ്പോഴിതാ പ്രിയ സഹപ്രവർത്തകനെ അവസാനമായി കണ്ട് മുകേഷ്. കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിയ മുകേഷ് തന്റെ മത്തായിച്ചന് വിടനൽകുമ്പോൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
‘‘സിനിമയിലെപ്പോലെ ജീവിതത്തിലും നർമ്മം കാത്തുസൂക്ഷിച്ചിരുന്നുവെങ്കിലും… ഗൗരവമേറിയ പ്രതിസന്ധികളിൽ ചേട്ടൻ ഒരു വലിയ സ്വാന്തനമായിരുന്നു … പതിറ്റാണ്ടുകളുടെ ഊഷ്മള ബന്ധം.. സുഖമില്ലാതെ ഇരുന്നിട്ട് കൂടി രണ്ടാമതും എനിക്കുവേണ്ടി കൊല്ലത്ത് പ്രചാരണത്തിന് എത്തിയിരുന്നു… നിലപാടുകളിൽ മായം ചേർക്കാത്ത എന്റെ പ്രിയപ്പെട്ട കലാകാരന്, ജ്യേഷ്ഠ സഹോദരന്, അന്ത്യാഭിവാദ്യങ്ങൾ.’’–മുകേഷ് സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു
Continue Reading
You may also like...
