ഒരു വലിയ സ്വപ്നം ഞാന്‍ സാക്ഷാത്കരിച്ചു. ..ടോപ്പ് ഗിയര്‍ ഇന്ത്യയുടെ മൂന്നാം വാര്‍ഷിക ലക്കത്തിന്റെ കവറില്‍ എന്നെ ഫീച്ചര്‍ ചെയ്തുവെന്ന് നടന് ദുല്‍ഖര്‍ സല്മാന്

ടോപ് ഗിയര്‍ ഇന്ത്യ മാഗസിന്റെ കവര്‍ ചിത്രമായതിന്റെ സന്തോഷം പങ്കുവെച്ച് നടന് ദുല്‍ഖര്‍ സല്മാന്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സ്വപ്ന സാക്ഷാത്കാരം എന്നാണ് കവര്‍ ചിത്രത്തെ കുറിച്ച് ദുല്‍ഖര്‍ കുറിച്ചത്. ‘ഒരു വലിയ സ്വപ്നം ഞാന്‍ സാക്ഷാത്കരിച്ചു. ടോപ്പ് ഗിയര്‍ ഇന്ത്യയുടെ മൂന്നാം വാര്‍ഷിക ലക്കത്തിന്റെ കവറില്‍ എന്നെ ഫീച്ചര്‍ ചെയ്തു’ എന്നാണ് മാഗസിന് നന്ദി പറഞ്ഞ് ദുല്‍ഖര്‍ കുറിച്ചത്. ഈ വര്‍ഷത്തെ സെലിബ്രിറ്റി പെട്രോഹെഡ് പുരസ്കാരത്തിന് ദുല്‍ഖര്‍ അര്‍ഹനായിരുന്നു. ഇതിന് പിന്നാലെയാണ് താരം കവര്‍ ചിത്രമാകുന്നത്.
‘ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്’ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിനാണ് ടോപ് ഗിയര്‍ ഇന്ത്യയുടെ പെട്രോഹെഡ് പുരസ്കാരത്തിന് ദുല്‍ഖര്‍ അര്‍ഹനായത്. സിനിമയിലെ പ്രകടനത്തിന് ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡും ദുല്‍ഖര്‍ നേടിയിരുന്നു.
ചിത്രത്തില്‍ ഡാന്നി എന്ന സൈക്കോ കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചത്. അതേസമയം, കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റെ റിലീസിനൊരുങ്ങുന്നത്. ഈ വര്‍ഷത്തെ ഓണത്തിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...