Actor
നടൻ രാഹുൽ മാധവ് വിവാഹിതനായി
നടൻ രാഹുൽ മാധവ് വിവാഹിതനായി
Published on
നടൻ രാഹുൽ മാധവ് വിവാഹിതനായി. വധു ദീപശ്രീ. വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വധൂവരന്മാർക്ക് ആശംസകൾ നേരാനായി സൈജു കുറുപ്പ്, നരെയ്ൻ, ഷാജി കൈലാസ്, നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ എന്നിവരും എത്തിയിരുന്നു.
തമിഴ് ചിത്രമായ അധേ നേരം അധേയിടം എന്ന ചിത്രത്തിലൂടെയാണ് രാഹുൽ സിനിമയിലെത്തിയത്. യുഗം എന്ന തമിഴ് ചിത്രത്തിലെ കഥാപാത്രം ശ്രദ്ധ നേടിയതോടെയാണ് മലയാളത്തിലേക്ക് രാഹുലിന് ക്ഷണം ലഭിച്ചത്. ബാങ്കോക് സമ്മർ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ രാഹുൽ അരങ്ങേറ്റം കുറിച്ചത്.
വാടാമല്ലി, ലിസമ്മയുടെ വീട്, മെമ്മറീസ്, ആദം ജോൺ, ആമി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ആമി, ട്വൽത്ത്മാൻ, കടുവ, പാപ്പ, തനി ഒരുവൻ എന്നിവയാണ് പ്രധാന ചിത്രങ്ങൾ
Continue Reading
Related Topics:Featured, rahul madhav
