Actor
സിനിമ റിവ്യു ചെയ്യുന്നതിനോട് യാതൊരു എതിര്‍പ്പുമില്ല എന്നാല്‍ വ്യക്തിഹത്യ അംഗീകരിക്കാനാവില്ല; തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍
സിനിമ റിവ്യു ചെയ്യുന്നതിനോട് യാതൊരു എതിര്‍പ്പുമില്ല എന്നാല്‍ വ്യക്തിഹത്യ അംഗീകരിക്കാനാവില്ല; തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും സമകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങളും പറഞ്ഞ് രംഗത്തെത്താറുണ്ട്. അടുത്തിടെ ഉണ്ണി മുകുന്ദനും ഒരു യൂട്യൂബറും തമ്മിലുള്ള ഫോണ്‍ സംഭാഷണം വലിയ വിവാദമായിരുന്നു.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സീക്രട്ട് ഏജന്റ് എന്ന യൂട്യൂബറുമായി നടന്ന പ്രശ്‌നത്തെ കുറിച്ചാണ് നടന്‍ പറയുന്നത്. തനിക്ക് സിനിമ റിവ്യു ചെയ്യുന്നതിനോട് യാതൊരു വിധത്തിലുള്ള എതിര്‍പ്പുമില്ലെന്നും എന്നാല്‍ വ്യക്തിപരമായി അധിക്ഷേപിച്ചാല്‍ പ്രതികരിക്കാതിരിക്കാനാവില്ലെന്നും നടന്‍ പറയുന്നു.
സിനിമ റിവ്യു ചെയ്യുന്നതിനോട് യാതൊരു എതിര്‍പ്പുമില്ല എന്നാലത് ചെയ്യുന്ന രീതിയാണ് പ്രശ്‌നം വ്യക്തിഹത്യ, ബോഡി ഷെയിമിംഗ്, വീട്ടുകാരെക്കുറിച്ച് പറയുന്നത് ഒക്കെ അംഗീകരിക്കാനാവില്ല. ജിവിച്ച സാഹചര്യങ്ങള്‍ തന്നെ ഇങ്ങനെയാക്കി എന്ന് പറഞ്ഞ് പൊതുമദ്ധ്യത്തില്‍ അധിക്ഷേപിച്ചപ്പോള്‍ അങ്ങനെയാണ് പ്രതികരിക്കാന്‍ തോന്നിയതെന്നും ഉണ്ണി മുകുന്ദന്‍ മനസുതുറന്നു.
അതേസമയം, മാളികപ്പുറത്തിനു ശേഷം ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഗന്ധര്‍വ്വ ജൂനിയര്‍’. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. വിഷ്ണു അരവിന്ദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സൂപ്പര്‍ ഹീറോ വേഷത്തിലായിരിക്കും ഉണ്ണി എത്തുക. അഞ്ചു ഭാഷകളില്‍ ചിത്രം റിലീസിനെത്തും. സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
