Connect with us

പ്രഭാസിന്റെ ആരോഗ്യനില മോശം, ഷൂട്ടിംഗ് നിര്‍ത്തി വെച്ചു; ചികിത്സയ്ക്കായി വിദേശത്തേയ്ക്ക്?

Actor

പ്രഭാസിന്റെ ആരോഗ്യനില മോശം, ഷൂട്ടിംഗ് നിര്‍ത്തി വെച്ചു; ചികിത്സയ്ക്കായി വിദേശത്തേയ്ക്ക്?

പ്രഭാസിന്റെ ആരോഗ്യനില മോശം, ഷൂട്ടിംഗ് നിര്‍ത്തി വെച്ചു; ചികിത്സയ്ക്കായി വിദേശത്തേയ്ക്ക്?

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. ഇപ്പോഴിതാ പ്രഭാസിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെച്ചു എന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. കടുത്ത പനി കാരണമാണ് സിനിമാ ഷൂട്ടുകള്‍ റദ്ദാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ പൂര്‍ണമായി സുഖം പ്രാപിക്കാത്തതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി വിദേശത്തേക്ക് പോകേണ്ടി വന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രഭാസിന്റെ ഫിറ്റ്‌നസിനെ കുറിച്ച് നേരത്തെ ആരാധകരും സംശയം പ്രകടിപ്പിച്ചിരുന്നു. ഒന്നിലധികം പ്രോജക്ടുകളില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന താരം ഏറെ നാളായി ഇടവേള എടുത്തിട്ടില്ലായിരുന്നു. ജോലിത്തിരക്ക് കാരണം പ്രഭാസിന്റെ ആരോഗ്യം മോശമായെന്നാണ് റിപ്പോര്‍ട്ട്.

‘ആദിപുരുഷ്’, ‘സലാര്‍’, ‘പ്രോജക്ട് കെ’ എന്നീ പ്രോജക്ടുകളാണ് പ്രഭാസിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ജൂണ്‍ 16ന് അദ്ദേഹത്തിന്റെ ആദിപുരുഷ് റിലീസ് ചെയ്യുമെന്നാണ് വിവരം. ടീസറിന് മോശം പ്രതികരണം ലഭിച്ചതിന് പിന്നാലെ ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കുകയായിരുന്നു.

പ്രോജക്ട് കെയുടെ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്. ചിത്രത്തിലെ ആക്ഷന്‍ സീന്‍ ചെയ്യുന്നതിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റിരുന്നു. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് ബച്ചന്റെ വലത് വാരിയെല്ലിന്റെ പേശികള്‍ക്ക് പരിക്കേറ്റത്. ഇതോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വച്ചത്.

More in Actor

Trending