രോഗാവസ്ഥയിൽ നിന്ന് പരിപൂർണമായി സുഖം പ്രാപിക്കുന്നതിനു മുമ്പ് ഫോട്ടോയെടുത്തു പ്രദർശിപ്പിക്കരുത്, സ്വയം പ്രശസ്തിക്കു വേണ്ടിയാണെങ്കിൽ പോലും അത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം; ശ്രീനിവാസന്റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ തമ്പി ആന്റണി

നടൻ ശ്രീനിവാസന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപെട്ടിരുന്നു. നടി സ്മിനു സിജോ ശ്രീനിവാസന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് എത്തിയിരുന്നു. ചെറിയ ചില ആരോഗ്യപ്രശ്നങ്ങളൊഴിച്ചാൽ അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്നാണ് സ്മിനു തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്.
എന്നാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെതിരെ പ്രതികരണവുമായി നടനും നിർമ്മാതാവുമായ തമ്പി ആന്റണി. ശ്രീനിവാസൻ രോഗാവസ്ഥയിൽ നിന്ന് പരിപൂർണമായി സുഖം പ്രാപിക്കുന്നതിനു മുമ്പ് ഫോട്ടോയെടുത്തു പ്രദർശിപ്പിക്കരുത് എന്നും സ്വയം പ്രശസ്തിക്കു വേണ്ടിയാണെങ്കിൽ പോലും അത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്ല്യമാണ് എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ തമ്പി ആന്റണി വ്യക്തമാക്കി.’ഇപ്പോൾ പ്രശസ്ത നടൻ ശ്രീനിവാസന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലിട്ട് ആഘോഷിക്കുന്നവർ ആരാണെങ്കിലും ആർക്കു വേണ്ടിയാണന്ന് മനസിലാകുന്നില്ല. സ്വയം പ്രശസ്തിക്കു വേണ്ടിയാണെങ്കിൽ പോലും അത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്ല്യമായേ എനിക്ക് കാണാൻ സാധിക്കുകയുള്ളു.
‘രോഗാവസ്ഥയിൽ നിന്ന് പരിപൂർണമായി സുഖം പ്രാപിക്കുന്നതിനു മുമ്പുള്ള ഈ അവസ്ഥയിൽ, സിനിമാക്കാരുൾപ്പെടെ ആരും അദ്ദേഹത്തിന്റെ കൂടെനിന്ന് ഫോട്ടോയെടുത്ത് പ്രദർശിപ്പിക്കരുതേ എന്നൊരപേക്ഷയുണ്ട്. ഇതൊക്കെ കണ്ടിട്ടും ആരും പ്രതികരിക്കുന്നില്ല എന്നതാണ് അത്ഭുതകരമാണ്,’ തമ്പി ആന്റണി കുറിച്ചു.
നടൻ ശ്രീനിവാസന്റെ അസുഖങ്ങളും പിന്നീട് അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടതും വലിയ വാർത്തയായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സിനിമയിൽ നിന്നും താരം ഏറെക്കാലമായി വിട്ടു നിൽക്കുകയാണ്. ഇതിനിടയിൽ മഴവിൽ മനോരമയുടെ പരിപാടിയിൽ ശ്രീനിവാസൻ പങ്കെടുത്തിരുന്നു. ശ്രീനിവാസൻ വീണ്ടും സജീവമാകുന്നതും കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയത്. നരിവേട്ട എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മർദ്ദിക്കുകയും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...