Connect with us

ഹീറോ ആയിട്ട് തന്നെ നിൽക്കണമെന്നില്ല … ഈ സിനിമ കണ്ട് കഴിയുമ്പോൾ മണിരത്നം സാറൊക്കെ ഭാവിയിൽ വിളിക്കുമെന്ന പ്രതീക്ഷയിലാണ്; സിജു വിൽസൺ പറയുന്നു

Actor

ഹീറോ ആയിട്ട് തന്നെ നിൽക്കണമെന്നില്ല … ഈ സിനിമ കണ്ട് കഴിയുമ്പോൾ മണിരത്നം സാറൊക്കെ ഭാവിയിൽ വിളിക്കുമെന്ന പ്രതീക്ഷയിലാണ്; സിജു വിൽസൺ പറയുന്നു

ഹീറോ ആയിട്ട് തന്നെ നിൽക്കണമെന്നില്ല … ഈ സിനിമ കണ്ട് കഴിയുമ്പോൾ മണിരത്നം സാറൊക്കെ ഭാവിയിൽ വിളിക്കുമെന്ന പ്രതീക്ഷയിലാണ്; സിജു വിൽസൺ പറയുന്നു

സിജു വിൽസണിന്റെ നായകനായി എത്തിയ പത്തൊൻമ്പതാം നൂറ്റാണ്ട് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. സംവിധായകൻ വിനയന്റെ ഗംഭീര തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. സിജുവിന്റെ പ്രകടനത്തെ കുറിച്ച് നിരവധി പേരാണ് പ്രശംസിച്ച് രംഗത്ത് എത്തിയത്.

ഇപ്പോഴിതാ കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണ് പത്തൊമ്പതാം നൂറ്റാണ്ടെന്ന് പറയുകയാണ് സിജു. സാധാരണക്കാരാണ് തന്നെ ഏറ്റവും കൂടുതൽ വിളിച്ച് അഭിനന്ദിക്കുന്നതെന്നും സിജു ഒരു ചാനലിനോട് പ്രതികരിച്ചു

സിജുവിന്റെ വാക്കുകൾ ഇങ്ങനെ

പോസിറ്റീവായ പ്രതികരണമാണ് നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. നല്ലൊരു സിനിമ, ക്വാളിറ്റിയുള്ളൊരു സിനിമ എല്ലാവരുടെയും മുന്നിൽ എത്തിക്കുക എന്നായിരുന്നു വിനയൻ സാർ ഉദ്ദേശിച്ചത്. അദ്ദേഹത്തിന്റെ ആ വിഷന് വേണ്ടി നമ്മളെല്ലാം ഒന്നിച്ചു നിൽക്കുകയാണ് ചെയ്തത്. ജനങ്ങൾ പൈസ മുടക്കുന്നതിനുള്ള ക്വാളിറ്റി തിയറ്ററുകളിൽ നിന്ന് അവർക്ക് കിട്ടുന്നുവെന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം. എന്നെ ഏറ്റവും കൂടുതൽ വിളിക്കുന്നത് സാധാരണക്കാരാണ്. ഞാൻ സന്തോഷവാനും അതിലേറെ അഭിമാക്കുകയും ചെയ്യുന്നു. ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്താത്ത ഒരു കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. എന്റെ സിനിമാ ജീവിതത്തിനും ആറാട്ടുപുഴ വേലായുധ പണിക്കരുമായി ബന്ധമുണ്ടെന്ന് വേണമെങ്കിൽ പറയാം. പ്രേമം കഴിഞ്ഞതിന് ശേഷം ഞാൻ എന്റെ തന്നെ വഴി തെളിച്ചെടുത്ത് കൊണ്ടിരിക്കയാണ്. ഫ്ലക്സിബിൾ ആയിട്ടുള്ളൊരു നടനാകണമെന്നാണ് എന്റെ ആ​ഗ്രഹം. ഞാൻ ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങൾ, ഒരു സീനിൽ വന്ന് പോകുന്ന വേഷമായാലും എനിക്കതിൽ എന്തെങ്കിലും ചെയ്യാൻ കഴിയുന്നുണ്ടോ എന്ന് നോക്കിയായിരിക്കും സിനിമകൾ ചെയ്യുന്നത്. ഹീറോ ആയിട്ട് തന്നെ നിൽക്കണം എന്നൊന്നും ഇല്ല. ഈ സിനിമയൊക്കെ കണ്ട് കഴിയുമ്പോൾ മണിരത്നം സാറൊക്കെ ഭാവിയിൽ വിളിക്കുമെന്ന പ്രതീക്ഷയിലാണ്.

More in Actor

Trending

Recent

To Top