Connect with us

പൃഥ്വിരാജുമായി അടുത്താണ് ബന്ധം, തനിക്ക് അദ്ദേഹത്തെ പോലെ സംവിധാനം ചെയ്യാനുള്ള കോൺഫിഡൻസ് ഇല്ല; തുറന്ന് പറഞ്ഞ് ആര്യ

Actor

പൃഥ്വിരാജുമായി അടുത്താണ് ബന്ധം, തനിക്ക് അദ്ദേഹത്തെ പോലെ സംവിധാനം ചെയ്യാനുള്ള കോൺഫിഡൻസ് ഇല്ല; തുറന്ന് പറഞ്ഞ് ആര്യ

പൃഥ്വിരാജുമായി അടുത്താണ് ബന്ധം, തനിക്ക് അദ്ദേഹത്തെ പോലെ സംവിധാനം ചെയ്യാനുള്ള കോൺഫിഡൻസ് ഇല്ല; തുറന്ന് പറഞ്ഞ് ആര്യ

നടനായും നിർമ്മാതാവായും തിളങ്ങുന്ന താരമാണ് നടൻ ആര്യ. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുന്നു

അടുത്ത സുഹൃത്തായ പൃഥിരാജ് സംവിധായകനായി ആര്യയ്ക്കും സംവിധാനത്തിലേയ്ക്ക് ഇറങ്ങാൻ താൽപര്യമുണ്ടോ എന്ന അവതാരകൻ്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഡയറക്ടിങ്ങ് എന്ന് പറയുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. ഒരു പാട് റെസ്പോൺസബിളിറ്റിയുള്ള ജോലിയാണ് അത്.

ഒരു സംവിധായകൻ ചിന്തിക്കുന്നത് പോലും വിത്യസ്തമായാണ്. തനിക്ക് അത്തരത്തിൽ ഒരു കോൺഫിഡൻസും മെച്യൂരിറ്റിയും ഒന്നുമില്ലെന്നും ഭാവിയിൽ ഉണ്ടാകുകയാണെങ്കിൽ സിനിമ സംവിധാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

മലയാള സിനിമയിൽ തനിക്ക് അടുത്ത ബന്ധമുള്ള നടനാണ് പൃഥ്വിരാജ്. തനിക്ക് അദ്ദേഹത്തെ പോലെ സംവിധാനം ചെയ്യാനുള്ള കോൺഫിഡൻസ് ഇല്ലയെന്നാണ് ആര്യ പറയുന്നത്. മലയാളം സിനിമയിൽ നിന്ന് തനിക്ക് ധാരളം സുഹൃത്തുക്കൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആര്യ നായകനായെത്തിയ ചിത്രം ക്യാപ്റ്റന്‍ സെപ്റ്റംബര്‍ എട്ടിനാണ് റിലീസ് ചെയ്യ്തത്. ഒരു ഫാന്റസി അഡൈ്വഞ്ചര്‍ ഡ്രാമയായാണ് ക്യാപ്റ്റന്‍ ഒരുക്കിയിരിക്കുന്നത്. ശക്തി സുന്ദര്‍ രാജൻ ഒരുക്കിയ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായികയായെത്തിയത്. സിമ്രാന്‍, ഹരിഷ് ഉത്തമന്‍, കാവ്യ ഷെട്ടി. സുരേഷ് ചന്ദ്ര, ത്യാഗരാജന്‍, മാളവിക അവിനാഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top