പ്രിയ തന്റെ രക്തത്തില്‍ പിറന്ന മകള്‍ അല്ല, പറയാതിരുന്നതിന് പിന്നിലെ കാരണം ഇതാണ്; മകൾ ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാജ് കിരൺ
പ്രിയ തന്റെ രക്തത്തില്‍ പിറന്ന മകള്‍ അല്ല, പറയാതിരുന്നതിന് പിന്നിലെ കാരണം ഇതാണ്; മകൾ ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാജ് കിരൺ
പ്രിയ തന്റെ രക്തത്തില്‍ പിറന്ന മകള്‍ അല്ല, പറയാതിരുന്നതിന് പിന്നിലെ കാരണം ഇതാണ്; മകൾ ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാജ് കിരൺ
നടൻ രാജ് കിരണിന്റെ മകൾ സീനത്ത് പ്രിയയുടെ വിവാഹ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. . സീരിയൽ നടൻ മുനിഷ് രാജയ്ക്കൊപ്പം ഒളിച്ചോടി പോയി പ്രിയ വിവാഹം കഴിച്ചുവെന്നാണ് വാർത്തകൾ.
ഇത് ചർച്ചയായതിനു പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ രാജ് കിരൺ. പ്രിയ തന്റെ മകൾ അല്ല എന്നാണ് അദ്ദേഹം കുറിച്ചത്. പ്രിയ തന്റെ രക്തത്തില്‍ പിറന്ന മകള്‍ അല്ലെന്നും ടിപ്പു സുല്‍ത്താന്‍ എന്ന നൈനാര്‍ മുഹമ്മദ് എന്ന മകന് മാത്രമാണ് തനിക്കുള്ളത് എന്നുമാണ് രാജ് കിരണ്‍ പറഞ്ഞത്. വേദനിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇക്കാര്യം ഇതുവരെ വെളിപ്പെടുത്താതിരുന്നതെന്നും രാജ് കിരണ്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
മുനിഷ് രാജയോടുള്ള സ്നേഹത്തെ കുറിച്ച് മകള്‍ തന്നോടു പറഞ്ഞിരുന്നു. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. മുനിഷിന് പ്രിയയോട് സ്നേഹമില്ല. തന്റെ പ്രശസ്തി മുതലെടുത്ത് അവസരങ്ങള്‍ നേടാനും പണം തട്ടാനുമാണ് സോഷ്യല്‍ മീഡിയയിലൂടെ മകളുമായി ഇയാള്‍ ചങ്ങാത്തത്തിലായത്.
മുനിഷ് രാജയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മകളോട് പറഞ്ഞപ്പോള്‍ അവളത് അംഗീകരിക്കുന്നതായി അഭിനയിച്ചു. തനിക്കു പറ്റിയ ആളെ കണ്ടെത്താനും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കുടുംബ സുഹൃത്തിനെ കാണാനെന്ന വ്യാജേന വീട്ടില്‍ നിന്നിറങ്ങിയ പ്രിയ മുനിഷ് രാജയ്ക്കൊപ്പം ആന്ധ്രാപ്രദേശിലേയ്ക്ക് കടന്നത്.
നാലു മാസം മുമ്പായിരുന്നു അത്. പിന്നീട് മകളെ ബന്ധപ്പെടാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുനിഷുമായുള്ള വിവാഹത്തോടെ പ്രിയയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്നും, ഏതെങ്കിലും തരത്തില്‍ തന്റെ പേര് ഉപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും രാജ് കിരണ്‍ മുന്നറിയിപ്പ് നല്കി.
നോമ്പ് കാലത്ത് ഹോട്ടലുകള്‍ തുറക്കരുത് എന്ന് ആവശ്യപ്പെടുന്ന മുസ്ലീം മതപ്രഭാഷകനെ പരിഹസിച്ച് സംവിധായകന് ഒമര്‍ലുലു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഒമര്‍ലുലുവിന്റെ വിമര്‍ശനം....
ടോപ് ഗിയര്‍ ഇന്ത്യ മാഗസിന്റെ കവര്‍ ചിത്രമായതിന്റെ സന്തോഷം പങ്കുവെച്ച് നടന് ദുല്‍ഖര്‍ സല്മാന്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്വപ്ന...