ആദ്യം കൊടുത്ത പ്രണയ സമ്മാനം ഇതാണ്, അന്ന് ആ പ്രായത്തിൽ എന്തു കൊടുക്കണമെന്ന് അറിയില്ലായിരുന്നു, അവർ ഇന്ന് കുടുംബവും കുട്ടികളുമായി ജീവിക്കുന്നു; കാളിദാസിന്റെ വെളിപ്പെടുത്തൽ

താരപുത്രൻ എന്നതിലുപരി സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത നടനാണ് കാളിദാസ് ജയറാം. മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമാണ് കാളിദാസിന് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് കാളിദാസ് ജയറാം.
ആദ്യത്തെ പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവർ സന്തോഷമായി കുട്ടിയും കുടുംബവുമായി ജീവിക്കുന്നുവെന്നാണ് കാളിദാസ് പറയുന്നത്. ആദ്യമായി കൊടുത്ത പ്രണയ സമ്മാനത്തെക്കുറിച്ചും കാളിദാസ് പറയുന്നുണ്ട്. ആദ്യം കൊടുത്ത സമ്മാനം പെർഫ്യൂം ആയിരുന്നെന്നും അന്ന് ആ പ്രായത്തിൽ എന്തു കൊടുക്കണമെന്ന് അറിയില്ലായിരുന്നെന്നും കാളിദാസ് പറഞ്ഞു.
പ്രണയിനിയെ കുറിച്ച് കൂടുതൽ ചോദിച്ചപ്പോൾ പാവം അവരുടെ കുടുംബം എന്നു പറഞ്ഞ് കാളിദാസ് ഒഴിഞ്ഞുമാറുകയും ചെയ്തു. പ്രണയ വേദനയുണ്ടായിട്ടുണ്ട്. അത് തനിക്ക് വലിയ ലേണിംഗ് അനുഭവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആ സമയത്ത് വേദനയായിരുന്നു. പക്ഷെ ഇപ്പോൾ അതിൽ നിന്നെല്ലാം താൻ മാറിയെന്നും ഇന്നും അതിൻ്റെ നല്ല ഓർമ്മകൾ താൻ സൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രണയത്തിന്റെ മൂല്യം അളക്കാൻ സാധിക്കില്ല. എല്ലാവരുടേയും ജീവിതത്തിൽ പ്രണയം വേണമെന്നും കാളിദാസ് കൂട്ടിച്ചേർത്തു.
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന നച്ചിത്തരം നഗർഗിരതു ആണ് കാളിദാസിന്റെ പുതിയ സിനിമ.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമർശം നടത്തിയെന്ന് ആരോപിച്ച് വലിയ വിവാദങ്ങൾ നടൻ വിജയ് ദേവരകൊണ്ടയ്ക്കെതിരെ വരുന്നത്. എന്നാൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് ഇർഷാദ് അലി. സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെയ്ക്കാറുള്ള കുറിപ്പെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഫഹദ് ഫാസിലിനെക്കുറിച്ച് നടൻ...