അന്നെനിക്ക് ആരുമില്ലാത്ത സമയത്ത് ഒരു ഫ്രണ്ടായിട്ട് വന്നത് അവനാണ്, എപ്പോഴും വന്ന് എന്റെ കാര്യങ്ങൾ അന്വേഷിക്കുമെന്ന് ദുൽഖർ, നടന്റെ സിനിമയിലെ ആ പ്രിയ സുഹൃത്ത് ആരാണെന്ന് അറിയോ?

സെക്കൻഡ് ഷോ’ സിനിമയിലൂടെയാണ് ദുൽഖറും സണ്ണി വെയ്നും മലയാള സിനിമയിലേക്ക് എത്തുന്നത്. അന്ന് തുടങ്ങിയ സൗഹൃദം ഇന്നും ഇരുവരും കാത്തുസൂക്ഷിക്കുന്നു. ദുൽഖറിന് സണ്ണി വെയ്ൻ സണ്ണിച്ചനാണ്. സിനിമാ തിരക്കുകളോ ദുൽഖറിന്റെ സ്റ്റാർഡമോ ഒന്നും ആ സൗഹൃദത്തിന് മങ്ങലേൽപ്പിച്ചിട്ടില്ല.
ഇപ്പോഴിതാ സണ്ണിയെ കുറിച്ച് ദുൽഖർ സംസാരിക്കുന്ന ഒരു വീഡിയോ ആണ് വൈറലാവുന്നത്. “ഞങ്ങൾ തുടങ്ങിയത് ഒരുമിച്ചാണ്. ഒന്നിച്ച് പടത്തിനു വേണ്ടി ആക്റ്റിംഗ് വർക്ക് ഷോപ്പുകളൊക്കെ ചെയ്തു. ഇന്നെനിക്ക് എന്റേതായൊരു ടീമും അസിസ്റ്റൻസുമൊക്കെയുണ്ട്, എവിടെ പോയാലും എനിക്കൊരു ഫാമിലിയുണ്ട്. എന്റെ കൂടെയുള്ള ആളുകളാണ് എന്റെ ഫാമിലി. പക്ഷേ അന്നെനിക്ക് ആരുമില്ലാത്ത സമയത്ത് ഒരു ഫ്രണ്ടായിട്ട് വന്നത് സണ്ണിയാണ്. അന്നവനു മനസ്സിലായി, ഞാനൊറ്റയ്ക്കാണ്. എപ്പോഴും വന്ന് എന്റെ കാര്യങ്ങൾ അന്വേഷിക്കും. പൊതുവെ ആൾടെ പേഴ്സണാലിറ്റിയും അങ്ങനെയാണ്, ഇടിച്ചുകയറി ഫ്രണ്ടാവും.”
“ഈ പടം ഇറങ്ങികഴിഞ്ഞപ്പോൾ ആളുകൾ തിരിച്ചറിയുന്നുണ്ടോ എന്നറിയാൻ ഞങ്ങൾ കോഴിക്കോട് ബീച്ചിലും പാരഗണിലുമൊക്കെ പോവുമായിരുന്നു. അത്തരത്തിൽ രസമുള്ള കുറേ കാര്യങ്ങൾ ഷെയർ ചെയ്തിട്ടുള്ള ഒരാളാണ് സണ്ണിയെന്നാണ് നടൻ പറയുന്നത്
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...