Connect with us

ചാക്കോച്ചൻ ആനന്ദ ലഹരിയിൽ ആറാടുകയാണ്, അഭിനയിക്കുകയല്ല, ജീവിക്കുകയാണ്! നാല് മില്യൺ കാഴ്ചക്കാരുമായി ചാക്കോച്ചന്റെ ‘ദേവദൂതർ പാടി’; ട്രെൻഡിങ് നമ്പർ വൺ

Actor

ചാക്കോച്ചൻ ആനന്ദ ലഹരിയിൽ ആറാടുകയാണ്, അഭിനയിക്കുകയല്ല, ജീവിക്കുകയാണ്! നാല് മില്യൺ കാഴ്ചക്കാരുമായി ചാക്കോച്ചന്റെ ‘ദേവദൂതർ പാടി’; ട്രെൻഡിങ് നമ്പർ വൺ

ചാക്കോച്ചൻ ആനന്ദ ലഹരിയിൽ ആറാടുകയാണ്, അഭിനയിക്കുകയല്ല, ജീവിക്കുകയാണ്! നാല് മില്യൺ കാഴ്ചക്കാരുമായി ചാക്കോച്ചന്റെ ‘ദേവദൂതർ പാടി’; ട്രെൻഡിങ് നമ്പർ വൺ

സോഷ്യൽ മീഡിയയും യൂട്യൂബും ഇപ്പോൾ ആഘോഷിക്കുന്നത് ചാക്കോച്ചന്റെ ‘ദേവദൂതർ പാടി’ എന്ന ഗാനമാണ്. മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ‘ദേവദൂതര്‍ പാടി’ എന്ന ​ഗാനം കഴിഞ്ഞ ദിവസം ‘ന്നാ താന്‍ കേസ് കൊടി’ന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍ത് പുറത്തിറക്കിയിരുന്നു. ചാക്കോച്ചന്റെ കിടിലൻ ഡാൻസോടെ ആയിരുന്നു ​ഗാനം പുറത്തിറങ്ങിയത്. ഇപ്പോഴിതാ ​ഗാനം നാല് മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി യൂട്യൂബിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

അഭിനയിക്കയല്ല ചാക്കോച്ചൻ ജീവിക്കുകയാണ് എന്നും പാട്ടിൽ എവിടെയും ചാക്കോച്ചൻ എന്ന നടനെ കാണാൻ കഴിഞ്ഞതേ ഇല്ല എന്നും ആരാധകർ പ്രതികരണത്തിലൂടെ അറിയിക്കുകയാണ്.

സിനിമ രംഗത്തു നിന്നും നിരവധിപേർ കുഞ്ചാക്കോ ബോബനും തന്മയത്വത്തോടുകൂടി തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടഗാനത്തെ തിരിച്ചുകൊണ്ടുവന്നതിൽ അഭിനന്ദനങ്ങളും അറിയിച്ചു. ‘നമ്മുടെ നാട്ടിൻ പുറങ്ങളിലെ കുടിയൻ ഡാൻസറെ തന്മയത്വത്തോടെ, നന്നായി ഒബ്സർവ് ചെയ്തു അവതരിപ്പിച്ച ചാക്കോച്ചന് ഇരിക്കട്ടെ ഒരു കുതിരപവൻ’, ‘ചക്കോച്ചന്റെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും നല്ല ഒറിജിനാലിറ്റി ഉള്ള പെർഫോമൻസ്. സത്യത്തിൽ ഇതിൽ ചാക്കോച്ചൻ ഇല്ല. കഥാപാത്രം മാത്രം. കിടുക്കി’, ‘ഡാൻസ്‌ ഒരു രക്ഷയുമില്ല. പക്കാ ഒറിജിനാലിറ്റി. നമ്മുടെ കണ്ണൂരിലുള്ള കാവുകളിലെ ഉത്സവങ്ങൾ ഇങ്ങനെയാണ്. ഒരു നാടിന്റെ ആഘോഷം’, ‘അടിപൊളി സൈക്കോപാത് ഡാൻസ്. ചാക്കോച്ചൻ ആനന്ദ ലഹരിയിൽ ആറാടുകയാണ് സൂർത്തുക്കളെ’, ‘ പൊലീസുകാർ നോക്കുമ്പോൾ ഒന്ന് നിർത്തിയിട്ട് ഉള്ള നോട്ടം. വീണ്ടും ആ സ്റ്റെപ്പ് പൊളിച്ചു.ഇവിടെ താരം ഇല്ല കഥാപാത്രം മാത്രം’ എന്നിങ്ങനെ നീളുന്നു പ്രതികരണങ്ങൾ.

ക്ഷേത്രത്തിലെ ഉത്സവത്തിലെ ഗാനമേളയുടെ പശ്ചാത്തലത്തിലാണ് ‘ദേവദൂതർ പാടി’ എന്ന ഗാനം എത്തുന്നത്. കുഞ്ചാക്കോ ബോബന്റെ ഇതുവരെ കാണാത്ത ഗെറ്റപ്പാണ് ഇത്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന രണ്ടാമത്തെ ഗാനമാണ് ഇത്. ആദ്യം പുറത്തിറിങ്ങിയ ഗാനവും ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. കോടതി പശ്ചാത്തലമാക്കി വ്യത്യസ്‍തമായ ഒരു കേസിനെക്കുറിച്ചായിരിക്കും സിനിമയാണ് ‘ന്നാ താന്‍ കേസ് കൊട്’. ഓഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top