നല്ല മേക്കപ്പ്മാൻമാരുടെ കഴിവുകൊണ്ട് 35 വയസ്സിലേക്കും 70 വയസ്സിലേക്കും മാറാൻ സാധിച്ചിട്ടുണ്ട്…ഇനി അടൂർ ഗോപാലകൃഷ്ണൻ, ഹരിഹരൻ,ജോഷി..തുടങ്ങിയ വലിയ സംവിധായകരുടെ സിനിമാ അഭിനയ ആലോചനകൾ ക്ഷണിക്കുന്നു; കുറിപ്പ് ശ്രദ്ധ നേടുന്നു

നടൻ ഹരീഷ് പേരടി പങ്കുവെച്ച പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു . 53 വയസ്സായ ഒരു മദ്ധ്യ വയസ്ക്കൻ ആണെന്നും മലയാളം, തെല്ലുങ്ക്, തമിഴ് ഭാഷകളിലായി നൂറിലേറെ പടങ്ങളിൽ അഭിനയിച്ചുവെന്നും ഹരീഷ് കുറിക്കുന്നു. നല്ല മേക്കപ്പ്മാൻമാരുടെ കഴിവുകൊണ്ട് 35 വയസ്സിലേക്കും 70 വയസ്സിലേക്കും മാറാൻ സാധിച്ചിട്ടുണ്ട്. ഇനി അടൂർ ഗോപാലകൃഷ്ണൻ, ഹരിഹരൻ,ജോഷി തുടങ്ങിയ വലിയ സംവിധായകരുടെ സിനിമാ അഭിനയ ആലോചനകൾ ക്ഷണിക്കുന്നുവെന്നും നടൻ കുറിച്ചു. ഇതോടൊപ്പം തന്റെ വ്യത്യസ്ത ഗെറ്റപ്പിലുള്ള ഫോട്ടോയും ഹരീഷ് പങ്കുവച്ചിട്ടുണ്ട്.
ഹരീഷ് പേരടിയുടെ വാക്കുകൾ
ഹരീഷ് പേരടി..53 വയസ്സായ ഒരു മദ്ധ്യ വയസ്ക്കൻ..മലയാളം,തെല്ലുങ്ക്,തമിഴ് ഭാഷകളിലായി നൂറിലേറെ പടങ്ങളിൽ അഭിനയിച്ചു…നല്ല മേക്കപ്പ്മാൻമാരുടെ കഴിവുകൊണ്ട് 35 വയസ്സിലേക്കും 70 വയസ്സിലേക്കും മാറാൻ സാധിച്ചിട്ടുണ്ട്…ഇനി അടൂർ ഗോപാലകൃഷ്ണൻ, ഹരിഹരൻ,ജോഷി..തുടങ്ങിയ വലിയ സംവിധായകരുടെ സിനിമാ അഭിനയ ആലോചനകൾ ക്ഷണിക്കുന്നു..നല്ല കഥാപാത്രങ്ങൾ ആണെങ്കിൽ പരിഗണിക്കുന്നതാണ്..ഇത് അഹങ്കാരമല്ല…ആഗ്രഹമാണ്…സ്വകാര്യമായി നിങ്ങളെ വിളിക്കുന്നതിനേക്കാൾ നല്ലത് ഇതല്ലെ..ഇത്തരം തുറന്ന് പറച്ചിലുകൾ ആണ് എനിക്കിഷ്ടം…എന്ന്…അഭിനയിച്ച് പൂതി തീരാത്ത ഒരു അഭിനയ മോഹി…ഹരീഷ് പേരടി..
വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് ഹരീഷ് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. സാമൂഹിക വിഷയങ്ങളിൽ തന്റേതായ നിലപാടുകൾ തുറന്ന് പറയാൻ മടികാണിക്കാത്ത നടൻ കൂടിയാണ് അദ്ദേഹം. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ഓളവും തീരവും എന്ന ചിത്രത്തിലാണ് ഹരീഷ് പേരടി ഒടുവില്‍ അഭിനയിച്ചത്. എംടിയുടെ കഥകളെ ആസ്‍പദമാക്കിയുള്ള നെറ്റ്ഫ്ളിക്സ് ആന്തോളജിയില്‍ ഒരുങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണിത്. ചിത്രത്തിൽ കുഞ്ഞാലി എന്ന കഥാപാത്രത്തെയാണ് ഹരീഷ് അവതരിപ്പിക്കുന്നത്.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ...