Connect with us

അടിച്ചിറക്കാമെന്ന് കരുതി, ഒടുവിൽ സുരേഷ് ഗോപിക്ക് മുന്നിൽ മുട്ടുകുത്തി, ഇരട്ടി സന്തോഷത്തിൽ കൃഷ്ണൻ, ആ സന്തോഷം ‘കയ്യിലും’ കിട്ടി; രേഖകൾ തിരിച്ച് നൽകി ബാങ്ക് അധികൃതർ

Actor

അടിച്ചിറക്കാമെന്ന് കരുതി, ഒടുവിൽ സുരേഷ് ഗോപിക്ക് മുന്നിൽ മുട്ടുകുത്തി, ഇരട്ടി സന്തോഷത്തിൽ കൃഷ്ണൻ, ആ സന്തോഷം ‘കയ്യിലും’ കിട്ടി; രേഖകൾ തിരിച്ച് നൽകി ബാങ്ക് അധികൃതർ

അടിച്ചിറക്കാമെന്ന് കരുതി, ഒടുവിൽ സുരേഷ് ഗോപിക്ക് മുന്നിൽ മുട്ടുകുത്തി, ഇരട്ടി സന്തോഷത്തിൽ കൃഷ്ണൻ, ആ സന്തോഷം ‘കയ്യിലും’ കിട്ടി; രേഖകൾ തിരിച്ച് നൽകി ബാങ്ക് അധികൃതർ

നടൻ രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി ഒരു മനുഷ്യ സ്‌നേഹി കൂടിയാണ് നടനും എംപിയുമായിരുന്ന സുരേഷ് ഗോപി. ആളുകളുടെ സാഹചര്യമെന്ത് തന്നെ ആയാലും തന്നെ സമീപിച്ചാൽ അദ്ദേഹമോടിയെത്താറുണ്ട്. ഇത്തവണയും അത്തരത്തിലുള്ള ഒരു സംഭവം നടന്നിരിക്കുകായണ്‌. അദ്ദേഹത്തിന്റെ ഇടപെടലിലൂടെ ജപ്തിയിൽ നിന്നും ഒരു കുടുംബം രക്ഷപ്പെട്ട വിവരം നാം നേരത്തെ അറിഞ്ഞിരുന്നു.

ജപ്തി ഭീഷണിയിൽ നിന്നും രക്ഷ നേടിയതിന്റെ ആശ്വാസത്തിലാണ് കവളപ്പാറ സ്വദേശി കൃഷ്ണൻ. ഇപ്പൊ, ഇതാ അത്തെ തേടി മറ്റൊരു സന്തോഷ വാർത്ത കൂടെ പുറത്ത് വന്നു. പണം ലഭിച്ചതിന് പിന്നാലെ ആധാരവും ഭൂമി സംബന്ധമായ രേഖകളും ബാങ്ക് അധികൃതർ തിരിച്ച് നൽകിയിരിക്കുകയാണ്. സുരേഷ് ഗോപി സഹായിച്ച് എല്ലാം നടപടികളും പൂർത്തിയായതോടെ ആധാരവും ഭൂമി സംബന്ധമായ രേഖകളും കിട്ടിയ സന്തോഷത്തിലാണ് അദ്ദേഹവും കുടുംബവും. സുരേഷ് ഗോപി ബാങ്കിൽ പണം അടച്ചു. പിന്നാലെ ബാങ്ക് അധികൃതർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച മുഴുവൻ രേഖകളും കൃഷ്ണന് കൈമാറുകയും ചെയ്തു. രേഖകൾ സന്തോഷത്തോടെ ഏറ്റുവാങ്ങിയ കൃഷ്ണൻ സുരേഷ് ഗോപിയ്‌ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

മുൻ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയാണ് കൃഷ്ണന്റെ ജപ്തി ഒഴിവാക്കുന്നതിനായി പണം കൊടുത്ത് സഹായിച്ചത്.കൃഷ്ണന്റെ വീടിന്റെയും പുരയിടത്തിന്റെയും ആധാരം നിലമ്പൂർ റീജിയണൽ ഹൗസിംഗ് സൊസൈറ്റിയിലായിരുന്നു. കൃഷി ആവശ്യത്തിനായി കൃഷ്ണൻ വായ്പ എടുത്തത് മൂന്നര ലക്ഷം രൂപയായിരുന്നു. കവളപ്പാറ ഉരുൾപൊട്ടലിൽ കൃഷി പൂർണമായും നശിച്ചു.

ഇതോടെ വായ്പ തിരിച്ചടവ് മുടങ്ങി. വൻ തുക കുടിശ്ശികയായി. ഇതോടെ വീടും സ്ഥലവും ജപ്തി ഭീഷണിയിലാകുകയും ചെയ്തു. കൃഷ്ണന്റെ ഈ ദു:രവസ്ഥ പത്രമാദ്ധ്യമങ്ങളിൽ വാർത്തയായി. അപ്പോഴായിരുന്നു സുരേഷ് ഗോപി ഈ വിഷയത്തിൽ ഇടപെട്ടത്. ഉടനെ സ്വന്തം ഉടമസ്ഥതയിലുള്ള ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് മുഖാന്തിരം അദ്ദേഹം ബാങ്കിന് പണം കൈമാറുകയും ചെയ്തു. ഇതോടെ കൃഷ്ണൻ ജപ്തി ഭീഷണിയിൽ നിന്നും രക്ഷപ്പെട്ടു.

മൂന്നു വര്‍ഷം മുന്‍പുണ്ടായ കവളപ്പാറ ഉരുള്‍പൊട്ടൽ ദുരന്തം കേരള ജനത ഒരിക്കലും മറക്കാനിടയില്ല. ഇന്നും അതിന്റെ തിക്താനുഭവങ്ങൾ പേറി നിരവധി പേർ ജീവിച്ചുപോരുന്നുണ്ട്. അത്തരത്തിൽ ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടമായി കടക്കെണിയിലായ കര്‍ഷകനാണ് കൃഷ്ണൻ.

Continue Reading
You may also like...

More in Actor

Trending

Recent

To Top