Connect with us

അതിരുകടന്ന് ‘ആവേശം’, കാറിനുള്ളില്‍ സ്വിമ്മിംഗ് പൂളൊരുക്കി യാത്ര ചെയ്ത സഞ്ജു ടെക്കിയ്‌ക്കെതിരെ നടപടി

Malayalam

അതിരുകടന്ന് ‘ആവേശം’, കാറിനുള്ളില്‍ സ്വിമ്മിംഗ് പൂളൊരുക്കി യാത്ര ചെയ്ത സഞ്ജു ടെക്കിയ്‌ക്കെതിരെ നടപടി

അതിരുകടന്ന് ‘ആവേശം’, കാറിനുള്ളില്‍ സ്വിമ്മിംഗ് പൂളൊരുക്കി യാത്ര ചെയ്ത സഞ്ജു ടെക്കിയ്‌ക്കെതിരെ നടപടി

കാറിനുള്ളില്‍ സ്വിമ്മിംഗ് പൂളൊരുക്കി യാത്ര ചെയ്ത് യൂട്യൂബര്‍ സഞ്ജു ടെക്കി. പിന്നാലെ നടപടിയുമായി ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ. കാര്‍! ഉടമയുടെയും െ്രെഡവറുടെയും ലൈസന്‍സ് റദ്ദാക്കി. വെള്ളം നിറച്ച കാറില്‍ അപകടകരമായ രീതിയില്‍ യാത്ര ചെയ്തതിനാണ് നടപടി. സഞ്ജുവിന്റെ വാഹനം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

സഫാരി കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കി യാത്ര ചെയ്യുന്നതിന്റെ വീഡിയോ സഞ്ജു യൂട്യൂബില്‍ പങ്കുവെച്ചിരുന്നു. വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിയ്ക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കിവിടുകയും ചെയ്തിരുന്നു. ഇത്തരം യാത്രകള്‍ അത്യന്തം അപകടകരം ആണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ രമണന്‍ പറഞ്ഞു.

ആവേശം സിനിമയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച രംഗണ്ണന്‍ എന്ന കഥാപാത്രത്തിന്റെ സഹായിയായ അംബാന്‍ ലോറിയ്ക്ക് പിന്നില്‍ ഒരുക്കിയ സ്വിമ്മിംഗ് പൂള്‍ മാതൃകയില്‍ ആയിരുന്നു സഞ്ജു കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയത്. കഴിഞ്ഞ ദിവസമാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പ് കാര്‍ പിടിച്ചെടുത്തത്. അപകരമായ വിധത്തിലാണ് പൊതു നിരത്തിലൂടെ വാഹനം ഓടിച്ചിരുന്നത് എന്നാണ് വിവരം.

കാറിന്റെ പിന്‍ഭാഗത്ത് പാസഞ്ചേഴ്‌സ് ഇരിക്കുന്ന സീറ്റ് അഴിച്ച് മാറ്റിയാണ് സ്വിമ്മിംഗ് പൂള്‍ ഒരുക്കിയത്. ടാര്‍പോളിന്‍ വലിച്ചുകെട്ടി അതില്‍ കുഴലിലൂടെ വെള്ളം നിറച്ചാണ് കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയത്. ദേശീയ പാതയിലൂടെ ഉള്‍പ്പെടെയാണ് സഞ്ജുവും കൂട്ടുകാരും വാഹനം ഓടിച്ചത്.

നിരവധി പേര്‍ കാറിനുള്ളിലെ പൂളില്‍ കുളിക്കുന്നതും വാഹനം റോഡിലൂടെ സഞ്ചരിക്കുന്നതായും വീഡിയോയില്‍ കാണാം. അതിനിടെ വാഹനത്തിലെ പൂളിനുള്ളിലെ മര്‍ദ്ദം കാെണ്ട് എയര്‍ ബാഗ് പുറത്തേക്ക് വരികയും ഒടുവില്‍ ബാക്ക് ഡോര്‍ തുറന്ന് ഇവര്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതും കാണാം.

യൂട്യൂബില്‍ മത്സരം കൂടി വരുന്നതോടെ വ്യത്യസ്തമായ വീഡിയോ ചെയ്ത് റീച്ചുണ്ടാക്കാനാണ് ഈ വീഡിയോ എടുത്തത് എന്നാണ് സഞ്ജു ടെക്കി പറയുന്നത്. സഞ്ജുവിന്റെ വീഡിയോയ്ക്ക് ധാരാളം വ്യൂസ് ലഭിക്കാറുണ്ട്. ടെക്‌നോളജി, ലൈഫ് സ്‌റ്റൈല്‍ തുടങ്ങിയ വീഡിയോകളാണ് സഞ്ജു പങ്കുവെയ്ക്കാറുള്ളത്.

യൂട്യൂബിലും ഫേസ് ബുക്കിലും ഇന്‍സ്റ്റയിലുമൊക്കെ ധാരാളം ഫോളോവേഴ്‌സും ഇയാള്‍ക്കുണ്ട്. വീഡിയോസിനൊക്കെ ലക്ഷക്കണക്കിന് വ്യൂസ് ലഭിക്കാറുണ്ട്. എന്നാല്‍ ഈ വീഡിയോയ്‌ക്കെതിരെ പലരും വിമര്‍ശനം ഉന്നയിച്ചിരുന്നു.

More in Malayalam

Trending

Recent

To Top