Malayalam
സുഹൃത്തുക്കള്‍ക്കൊപ്പം 35ാം പിറന്നാള്‍ ആഘോഷമാക്കി അഭയ ഹിരണ്‍മയി; ജോജുവിന് പ്രത്യേക നന്ദിയും പറഞ്ഞ് ഗായിക
സുഹൃത്തുക്കള്‍ക്കൊപ്പം 35ാം പിറന്നാള്‍ ആഘോഷമാക്കി അഭയ ഹിരണ്‍മയി; ജോജുവിന് പ്രത്യേക നന്ദിയും പറഞ്ഞ് ഗായിക
മലയാളികള്‍ക്ക് സുപരിചിതയാണ് ഗായികയാണ് അഭയ ഹിരണ്‍മയി. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അഭയ സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ്.
ശ്രദ്ധ നേടിയ ഗായികയാണെങ്കിലും കാരിയാറിനേക്കാള്‍ വ്യക്തി ജീവിതത്തിലെ സംഭവങ്ങളുടെ പേരിലാണ് അഭയ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. അഭയ മലയാളികള്‍ക്ക് സുപരിചിതയായ മാറുന്നതും ഈ വാര്‍ത്തകളിലൂടെയാണ്.
സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയവും ലിവിങ് ടുഗദറും വേര്‍പിരിയലുമൊക്കെയാണ് അഭയയെ ലൈം ലൈറ്റില്‍ കൊണ്ടുവന്നത്. പതിനാല് വര്‍ഷത്തോളം നീണ്ട ലിവിങ് റിലേഷന്‍ ഒരു വര്‍ഷം മുമ്പാണ് ഇരുവരും അവസാനിപ്പിച്ചത്.
ബ്രേക്കപ്പിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും അഭയക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ സ്വന്തം ജീവിതവും കരിയറുമായി മുന്നോട്ട് പോവുകയാണ് താരം. സ്‌റ്റേജ് ഷോകളും മറ്റുമായി തിരക്കിലാണ് അഭയ.
ഇപ്പോഴിതാ സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ് ഗായിക. ആഘോഷവുമായി ബന്ധപ്പെട്ട് അഭയ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോ ശ്രദ്ധ നേടുകയാണ്. രാത്രി 12 മണിക്ക് കേക്കുമായി വീട്ടിലെത്തിയ സുഹൃത്തുക്കളെക്കുറിച്ച് ഗായിക വാചാലയായി. അപ്രതീക്ഷിതമായുണ്ടായ ആ നിമിഷത്തെ എക്കാലവും ഓര്‍മിക്കുമെന്ന് അഭയ കുറിച്ചു.
നടന്‍ ജോജു ജോര്‍ജ് ഫോണില്‍ വിളിച്ച് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതിന്റെ സന്തോഷവും അഭയ ഹിരണ്‍മയി പങ്കുവച്ചു. ജോജുവിനൊപ്പം ഇതുവരെ സമയം ചിലവഴിക്കാനുള്ള അവസരം കിട്ടിയിട്ടില്ലെന്നും എന്നാല്‍ ഫോണ്‍ കോളിലൂടെ ആശംസകള്‍ അറിയിക്കാന്‍ അദ്ദേഹം തനിക്കായി സമയം മാറ്റിവച്ചതില്‍ ഏറെ നന്ദിയുണ്ടെന്ന് അഭയ കുറിച്ചു.!
അഭയയുടെ 35ാം ജന്മദിനമായിരുന്നു ഇക്കഴിഞ്ഞ ദിവസം. നിരവധി പേരാണ് ഗായികയ്ക്കു പിറന്നാള്‍ മംഗളങ്ങള്‍ നേര്‍ന്നത്. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ അഭയ, വിശേഷങ്ങളെല്ലാം ആരാധകരെ അറിയിക്കാറുണ്ട്. അടുത്തിടെ നടത്തിയ യാത്രയുടെ അനുഭവങ്ങളും ഗായിക സ്‌നേഹിതരുമായി പങ്കുവച്ചിരുന്നു.