Malayalam
‘കള പറിക്കാന്‍ ഇറങ്ങിയതാ! കര്‍ഷകര്‍ അങ്ങനെയാണ്, ഇത് കഴിഞ്ഞ് പല്ലു മുറിയെ’; ലോക്ക്ഡൗണ്‍ വിശേഷങ്ങളുമായി സഞ്ജു ശിവറാം
‘കള പറിക്കാന്‍ ഇറങ്ങിയതാ! കര്‍ഷകര്‍ അങ്ങനെയാണ്, ഇത് കഴിഞ്ഞ് പല്ലു മുറിയെ’; ലോക്ക്ഡൗണ്‍ വിശേഷങ്ങളുമായി സഞ്ജു ശിവറാം
കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് അതി രൂക്ഷമായി ബാധിച്ചതോടെ മിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗണിലാണ്. ഷൂട്ടിംങുകള്‍ നിര്‍ത്തിവയ്ക്കുകയും തിയേറ്ററുകള്‍ അടയ്ക്കുകയും ചെയതതോടെ കരകയറി വന്ന സിനിമാലോകവും പ്രതിസന്ധിയിലാണ്.
നിരവധി താരങ്ങളാണ് തങ്ങളുടെ ലോക്ക് ഡൗണിലെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇപ്പോഴിതാ ലോക്ക്ഡൗണ്‍ കാലം കുടുംബത്തിനൊപ്പം വീട്ടില്‍ ചെലവഴിക്കുന്ന യുവതാരം സഞ്ജു ശിവറാം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.
വീട്ടുമുറ്റത്ത് മകനൊപ്പം കൃഷിപ്പണികളുമായി സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങള്‍ ആണ് സഞ്ജു പങ്കുവെച്ചിരിക്കുന്നത്. ‘കള പറിക്കാന്‍ ഇറങ്ങിയതാ! കര്‍ഷകര്‍ അങ്ങനെയാണ്, ഇത് കഴിഞ്ഞ് പല്ലു മുറിയെ’ എന്നാണ് സഞ്ജു ചിത്രങ്ങള്‍ക്കൊപ്പം പങ്കുവെച്ചത്.
യുവനടന്മാര്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനായ താരമാണ് സഞ്ജു ശിവറാം. ‘നീ കോ ഞാ ചാ’ എന്ന ചിത്രത്തിലൂടെയാണ് സഞ്ജു അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.
ഭാര്യ അത്ര പോരാ, 1983, ബിവെയര്‍ ഓഫ് ഡോഗ്‌സ്, മണ്‍സൂണ്‍ മാംഗോസ്, ഹലോ നമസ്‌തേ, അച്ചായന്‍സ്, മാസ്റ്റര്‍പീസ്, വില്ലന്‍, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനാണ് സഞ്ജു.