Malayalam
ഏറ്റവുംബുദ്ധിമുട്ട് മാസ് സിനിമകൾ ചെയ്യാനാണ്; ഷൈലോക്കിനെയും സംവിധായകനെയും പ്രശംസിച്ച് എബ്രിഡ് ഷൈൻ
ഏറ്റവുംബുദ്ധിമുട്ട് മാസ് സിനിമകൾ ചെയ്യാനാണ്; ഷൈലോക്കിനെയും സംവിധായകനെയും പ്രശംസിച്ച് എബ്രിഡ് ഷൈൻ
മമ്മൂട്ടിച്ചിത്രം ഷൈലോക്കിനെയും സംവിധായകൻ അജയ് വാസുദേവിനെയും പ്രശംസിച്ച് എബ്രിഡ് ഷൈൻ. എബ്രിഡ് ഷൈൻ അജയ് വാസുദേവന് അയച്ച കത്ത് അദ്ദേഹം തന്നെയാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. ഷൈലോക്കിന് ടിക്കറ്റ് കിട്ടാതെ എന്റെ ‘കുങ്ഫു’ മാസ്റ്റർ കാണാനും കുറച്ച് ആളുകൾ കയറിയെന്നും കത്തിൽ കുറിച്ചിരിക്കുന്നു
”ഒരു മാധ്യമപ്രവർത്തകനായിരുന്ന കാലത്ത് ആർ.വി ഉയദകുമാർ എന്ന തമിഴ് സംവിധായകനെ അഭിമുഖം ചെയ്യാൻ അവസരം ലഭിച്ചു. സൂപ്പർതാരം കമലഹാസൻ, രജനീകാന്ത് തുടങ്ങിയവരുടെ കൂടെ സിനിമ ചെയ്തിട്ടുള്ളയാളാണ് അദ്ദേഹം. യജമാൻ, ശിങ്കാരവേലൻ, ഒക്കെ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള സൂപ്പർഹിറ്റ് ചിത്രങ്ങളാണ്. അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു, ”ഏറ്റവും ഏറ്റളവും ബുദ്ധിമുട്ട് മാസ് സിനിമകൾ െചയ്യാനാണ്. താരം സ്വന്തം മേൽമുണ്ട് ചുറ്റി, തോളത്തിട്ട്, പ്രത്യേക അംഗവിക്ഷേപങ്ങളോടെ ഡയലോഗുകൾ പറയുമ്പോൾ ആളുകൾ ആർപ്പുവിളികളായും ചൂളം വിളികളായും തിയേറ്ററിൽ ആരവം തീർക്കും എന്ന കണക്കുകൂട്ടൽ ആണ് ഏറ്റവും റിസ്ക്.
സിനിമയുടെ ഏതൊക്കെ ഘട്ടത്തിൽ ആഘോഷത്തിന്റെ അലകൾ തിയേറ്ററിൽ ഉണ്ടാക്കും എന്നത് വലിയ കണക്കുകൂട്ടൽ തന്നെയാണ്. ആ ആരവം അവിടെ ഇല്ലെങ്കിൽ പാളി. റിയലിസ്റ്റിക് സിനിമകൾക്ക് ആ റിസ്ക് ഇല്ല. സ്വാഭാവികമായി ഒഴുകിയാൽ മതി. റിയലിസ്റ്റിക് സിനിമകൾ നിങ്ങൾ ഇടംകൈ കൊണ്ട് ചെയ്യും എന്നെനിക്ക് ഉറപ്പുണ്ട്. നിങ്ങൾ ചെയ്ത ഷൈലോക്ക് മേൽപറഞ്ഞ ആരവം ഉണ്ടാക്കിയ ചിത്രമാണ്. അഭിനന്ദനങ്ങൾ.
ഷൈലോക്കിന് ടിക്കറ്റ് കിട്ടാതെ എന്റെ ‘കുങ്ഫു’ മാസ്റ്റർ കാണാനും കുറച്ച് ആളുകൾ കയറി. സന്തോഷം…
സ്നേഹപൂർവം,
എബ്രിഡ് ഷൈൻ”
abride shine
