Connect with us

ബാലുവിന്റെ ഭാര്യയാകാൻ നീലു;എല്ലാവരും അനുഗ്രഹിക്കണമെന്ന് താരം!

Malayalam

ബാലുവിന്റെ ഭാര്യയാകാൻ നീലു;എല്ലാവരും അനുഗ്രഹിക്കണമെന്ന് താരം!

ബാലുവിന്റെ ഭാര്യയാകാൻ നീലു;എല്ലാവരും അനുഗ്രഹിക്കണമെന്ന് താരം!

പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന പരമ്പരയാണ് ഉപ്പും മുളകും.സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ ബാലുവും നീലുവും പ്രേക്ഷക ഹൃദയം ഇതിനോടകം കീഴടക്കിക്കഴിഞ്ഞു. ഇപ്പോൾ ഇവർ ഒന്നിച്ചുള്ള ഒരു രസകരമായ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സംഭവം മറ്റൊന്നുമല്ല ബാലുവും നീലുവും വീണ്ടും ഒന്നിക്കുന്നു,ഇത്തവണ സീരിയലിലല്ല സിനിമയിലാണ്.ഉപ്പും മുളകിലും ഭാര്യാഭർത്താക്കന്മാരായി എത്തിയ ഇരുവരും തങ്ങളുടെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ്. വീഡിയോ കാണാം

ഉപ്പും മുളകും സെറ്റിൽ നിന്നും ഫേസ്ബുക്ക് ലൈവിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഇവർ എത്തിയത്.ലെയ്ക്ക എന്ന ചിത്രത്തിൽ തങ്ങൾ ഒരുമിച്ച് അഭിനയിക്കുന്നുണ്ടന്നും ലെയ്ക്ക എന്നത് ഒരു പ്രത്യേകതയുള്ള നായയാണെന്നും ആ നായയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമെന്നും വിഡിയോയിൽ നീലു സൂചിപ്പിക്കുന്നു,റഷ്യയിൽ ആദ്യമായി ബഹിരാകാശത്ത് കയറ്റി അയച്ച ജീവിയാണ് ലെയ്ക്ക ബാലുവും കൂട്ടിച്ചേര്‍ത്തു.

നവാഗതനായ ആഷാദ് ശിവരാമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്യാം കൃഷ്ണനും മുരളീധരനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.വി.പി.എസ് ആൻ്റ് സൺസ് മീഡിയായുടെ ബാനറിൽ ഡോ. ഷംനാദ്, ഡോ. രഞ്ജിത്ത് മണി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സുധീഷ്, വിജിലേഷ്, നാസർ, ഇന്ദ്രൻസ്, പാർവണ, സേതുലക്ഷ്‌മി, സിബി ജോസ്, ഡോ.തോമസ് മാത്യു, എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

പി. മുരളീധരനും ശ്യാം കൃഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന് സംഭാഷണം ഒരുക്കുന്നത്. ബി.ടി. അനിൽകുമാറും പി.മുരളീധരനും ചേര്‍ന്നാണ് ഗാനങ്ങൾ ഒരുക്കുന്നത്. ജെമിനി ഉണ്ണികൃഷ്‌ണൻ സതീഷ് രാമചന്ദ്രൻ എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം. .പി.സുകുമാറാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. അടുത്ത മാസം ചിത്രം തീയേറ്ററുകളിലെത്തും.

about balu neelu new movie laika

More in Malayalam

Trending

Recent

To Top