മമ്മൂട്ടിയുടെ മുഖം കാണിക്കാതെ ത്രില്ലടിപ്പിച്ചു “അബ്രഹാമിന്റെ സന്തതികൾ” ട്രെയ്ലർ.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ വരാനിരിക്കുന്ന അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം അബ്രഹാമിന്റെ സന്തതികൾ മലയാളി ആരാധകർ ഏറെ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്.
എന്നാൽ പോസ്റ്റർ , പ്രോമോ കണ്ടവരുടെ സംശയം ചിത്രത്തിൽ മമ്മൂട്ടി ഡബിൾ റോൾ ആണോ വില്ലൻ ആണോ എന്നതാണ്. സാമൂഹ്യ മാധ്യമങ്ങളിൽ അത്തരത്തിലുള്ള വാർത്തകൾ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്നാണ് സംവിധായകന്റെ പക്ഷം. സിനിമയുടെ രാഷ്ട്രീയത്തെപ്പറ്റിയും ഷാജി പാടൂര്‍ പറയുന്നു. “എന്റെ സിനിമയുടെ രാഷ്ട്രീയം എന്തായിരിക്കണമെന്ന ആശയക്കുഴപ്പമാണ് ആദ്യ ചിത്രം നീണ്ടു പോകാനുള്ള കാരണം. രാഷ്ട്രീയമില്ലാതെ ലോകത്തൊന്നുമില്ല എന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. വ്യക്തിപരമായ രാഷ്ട്രീയം പറയാതെ മുഖ്യധാര സിനിമയ്ക്കുവേണ്ടി സന്ധി ചെയ്തു തന്നെയാണ് അബ്രഹാമിന്റെ സന്തതികള്‍ ഒരുക്കിയിരിക്കുന്നത്. ഇത് രാഷ്ട്രീയം പറയുന്ന സിനിമയല്ല.” സംവിധായകന് വ്യക്തമാക്കി.
മമ്മൂട്ടിയുടെ തന്നെ ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായിരുന്ന ഹനീഫ് അദനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആല്‍ബി ഛായാഗ്രഹണവും മഹേഷ് നാരായണന് എഡിറ്റിംഗും ഗോപി സുന്ദര്‍ സംഗീതവും പശ്ചാത്തല സംഗീതവും സന്തോഷ് രാമന് കലാ സംവിധാനവും വീണ സ്യമന്തക് വസ്ത്രാലങ്കാരവും റോണക്സ് സേവിയര്‍ ചമയവും നിര്‍വ്വഹിക്കുന്നു.ആന്‍സണ്‍ പോള്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. കനിഹ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, യോഗ് ജപ്പി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
