Malayalam
പ്രേക്ഷകരുടെ രണ്ട് പ്രിയ താരങ്ങൾ നാളെ വിവാഹിതരാകുന്നു!
പ്രേക്ഷകരുടെ രണ്ട് പ്രിയ താരങ്ങൾ നാളെ വിവാഹിതരാകുന്നു!
ഏറെ കാത്തിരുന്ന ആ രണ്ട് വിവാഹങ്ങൾ നാളെയാണ്.മലയാള സിനിമയുടെ യുവ താരങ്ങളായ ബാലു വര്‍ഗീസിന്റെയും നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെയും വിവാഹമാണ് നാളെ നടക്കുന്നത്.നടിയും മോഡലുമായ എലീന കാതറിനാണ് ബാലു വര്‍ഗീസിന്റെ വധു. വിഷ്ണു ഉണ്ണികൃഷ്ണന്റെ വധു കോതമംഗലം സ്വദേശി ഐശ്വര്യയാണ്.
പുതുവര്‍ഷദിനത്തിലാണ് എലീനയുമായുള്ള പ്രണയം ബാലു പ്രേക്ഷകരോട് പങ്കിട്ടത്. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു.വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ചേരാനല്ലൂര്‍ സെന്റ് ജെയിംസ് പള്ളിയിലാണ് ഇരുവരുടെയും വിവാഹം നടക്കുക. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ വിവാഹത്തിനെത്തും. വൈകിട്ട് 6.30 മുതല്‍ വല്ലാര്‍പാടം ആല്‍ഫാ ഹൊറസൈനില്‍വച്ചാണ് വിവാഹ റിസപ്ഷന്‍.
കോതമംഗലം കലാ ഓഡിറ്റോറിയത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹം. തുടർന്ന് കലൂർ റെന ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറ് മണി മുതൽ റിസപ്‍ഷൻ ഉണ്ടാകും.താരത്തിന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച വിഷ്ണു, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലൂടെയാണ് നായകപദവിയലേക്ക് ഉയർന്നത്. ബിപിനുമായി ചേർന്ന് വിഷ്ണു ഒരുക്കിയ തിരക്കഥകളും ബോക്സ്ഓഫീസിൽ വലിയ വിജയം നേടി.
കുട്ടിത്താരമായി എത്തി നായകനായി വളര്‍ന്ന കലാകാരനാണ് വിഷ്‍ണു ഉണ്ണികൃഷ്‍ണൻ. രാപ്പകല്‍ പോലുള്ള സിനിമകളില്‍ ബാലതാരമായി തിളങ്ങിയ വിഷ്‍ണു ഉണ്ണികൃഷ്‍ണൻ പിന്നീട് നായകനായി. മിമിക്രി താരമായിട്ടായിരുന്നു കലാരംഗത്തേയ്‍ക്ക് എത്തിയത്. ദിലീപ് ചിത്രമായ ചാന്തുപൊട്ടില്‍ ഇന്ദ്രജിത്തിന്റെ ചെറുപ്പം അഭിനയിച്ചു കൊണ്ടാണ് ബാലു അഭിനയ രംഗത്തേക്ക് കടന്നു വന്നത്. തുടര്‍ന്ന് പാപ്പീ അപ്പച്ചാ, ഇതിഹാസ, ഹണീ ബീ, കിംഗ് ലയര്‍, ഡാര്‍വിന്റെ പരിണാമം, കവി ഉദ്ദേശിച്ചത്, എസ്ര, പ്രേമസൂത്രം, ചങ്ക്‌സ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നാല്‍പ്പതോളം ചിത്രങ്ങളില്‍ ബാലു അഭിനയിച്ചിട്ടുണ്ട്.
ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തില്‍ ഒരു മുഖ്യവേഷം അഭിനയിച്ചെങ്കിലും ശ്രദ്ധ നേടിയില്ല. ജീന്‍ പോല്‍ ലാലിന്റെ ഹണീബീയിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ ചലച്ചിത്രരംഗത്ത് സജീവമായി. ഇതിഹാസ, ബൈസിക്കിള്‍ തീവ്‌സ്, ഹായ് അയാം ടോണി, ഒന്നാം ലോക മഹായുദ്ധം തുടങ്ങി ചിത്രങ്ങളിലെ ബാലുവിന്റെ കഥാപാത്രങ്ങള്‍ മികച്ചതാണ്.
about vishnu unnikrishnan balu vargeese
