Malayalam Breaking News
“നീ എന്താടാ എന്നെ കണ്ടിട്ട് ഒരു ഹലോ പോലും പറയാതിരുന്നതെന്ന് ലാലേട്ടൻ”;വിനീത് ശ്രീനിവാസൻ പറയുന്നു!
“നീ എന്താടാ എന്നെ കണ്ടിട്ട് ഒരു ഹലോ പോലും പറയാതിരുന്നതെന്ന് ലാലേട്ടൻ”;വിനീത് ശ്രീനിവാസൻ പറയുന്നു!
മോഹൻലാൽ ശ്രീനിവാസൻ ടീം എന്നും മലയാള സിനിമ പ്രേക്ഷകർക്ക് ഇഷ്ട്ടപെട്ട കൂട്ടുകെട്ടാണ്.അന്നും ഇന്നും ഇരുവരുടെയും ചിത്രങ്ങൾ മലയാളികൾ നെഞ്ചിലേറ്റിയിട്ടേ ഉള്ളു കൂടാതെ താരങ്ങളുടെ ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ്കൾ ആയിരുന്നു. ഒപ്പം യുവ തലമുറകൾ വരെ ആ ചിത്രത്തിന്റെ ആരാധകരാണ് മോഹൻലാൽ ,ശ്രീനിവാസൻ ഓരോ ചിത്രങ്ങളിലെയും ഡയലോഗും സോങ്ങും ഇരുകയ്യും നീട്ടി സ്വീകരിച്ചവരാണ് .ശ്രീനിവാസൻ എഴുതിയ 19 തിരക്കഥയിൽ അഭിനയിച്ചിട്ടുള്ള മോഹൻലാൽ അതിലും ഒരുപാട് കൂടുതൽ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടും ഉണ്ട്. ശ്രീനിവാസന്റെ മകൻ ആയ വിനീത് ശ്രീനിവാസൻ ഇന്ന് മലയാള സിനിമയിലെ ഒരു താരമാണ്. നടൻ ആയും സംവിധായകൻ ആയും രചയിതാവ് ആയും ഗായകൻ ആയും നിർമ്മാതാവ് ആയുമെല്ലാം വിനീത് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. മാത്രമല്ല വിനീത് ശ്രീനിവാസൻ ഒരുക്കുന്ന അടുത്ത ചിത്രത്തിലെ നായകൻ മോഹൻലാലിൻറെ മകൻ പ്രണവ് ആണ്.
ഈ അടുത്തിടെ നടന്ന ഒരു ഇന്റർവ്യൂവിൽ വിനീത് ശ്രീനിവാസൻ പറഞ്ഞത് താൻ ലാലേട്ടന്റെ കടുത്ത ആരാധകൻ ആണെന്നാണ്. അച്ഛന്റെയും ലാലേട്ടന്റെയും കോംബോ തനിക്കു ഒരുപാട് ഇഷ്ടം ആണെന്നും അവരുടെ സിനിമകളിലെ ഡയലോഗുകൾ മിക്കതും കാണാപ്പാഠം ആണെന്നും വിനീത് ശ്രീനിവാസൻ പറയുന്നു. അതുപോലെ ലാലേട്ടൻ തന്നെ ഞെട്ടിച്ച ഒരു പഴയ സംഭവവും വിനീത് ഓർത്തെടുക്കുന്നു. കാലാപാനി എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്തു ആയിരുന്നു ആ സംഭവം. അന്ന് ലാലേട്ടന്റെ ബർത്ത് ഡേ ആഘോഷം ആയിരുന്നു സെറ്റിൽ എന്നും അന്ന് അവിടെ താനും പോയിരുന്നു എന്നും വിനീത് പറയുന്നു.
എന്നാൽ രണ്ടു മൂന്നു വർഷം ലാലേട്ടനെ നേരിട്ട് കാണാത്തതു കൊണ്ട് അന്ന് അവിടെ പോയപ്പോൾ ലാലേട്ടന്റെ അടുത്ത് പോകാനും സംസാരിക്കാനും ഒരു ചെറിയ പേടിയോടെ നിൽക്കുകയായിരുന്നു താൻ എന്നാണ് വിനീത് പറയുന്നത്. സംസാരിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും താൻ ഒരു സൈഡിൽ മാറി നിന്നു എല്ലാം കാണുകയായിരുന്നു എന്ന് വിനീത് ഓർക്കുന്നു. അവസാനം ഭക്ഷണം കഴിച്ചു കഴിഞ്ഞു കൈ കഴുകാൻ ചെന്നപ്പോൾ ലാലേട്ടൻ അടുത്ത് വന്നു നിന്നു കൈ കഴുകി കൊണ്ട് തന്നോട് ചോദിച്ചു, “എന്നാലും നീ എന്നെ കണ്ടിട്ട് എന്താടാ ഒരു ഹലോ പോലും പറയാതെ ഇരുന്നത്” എന്ന്. താൻ ശെരിക്കും ഞെട്ടിപ്പോയി ലാലേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ എന്നും വിനീത് ശ്രീനിവാസൻ പറയുന്നു. ലാലേട്ടനേയും അച്ഛനേയും ഒരുമിപ്പിച്ചു ഒരു ചിത്രം എന്നത് തന്റെ സ്വപ്നം ആണെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്.
about vineeth sreenivasan,and sreenivasan mohanlal
