Connect with us

ഞാൻ ഔട്ടായെ,​ എന്നെ ഔട്ടാക്കിയേ.. പൊട്ടിക്കരഞ്ഞ് മമ്മൂട്ടി കട്ടിലിലേക്ക് വീണു; തുറന്നുപറഞ്ഞ് ഗായത്രി അശോക്!

Malayalam Breaking News

ഞാൻ ഔട്ടായെ,​ എന്നെ ഔട്ടാക്കിയേ.. പൊട്ടിക്കരഞ്ഞ് മമ്മൂട്ടി കട്ടിലിലേക്ക് വീണു; തുറന്നുപറഞ്ഞ് ഗായത്രി അശോക്!

ഞാൻ ഔട്ടായെ,​ എന്നെ ഔട്ടാക്കിയേ.. പൊട്ടിക്കരഞ്ഞ് മമ്മൂട്ടി കട്ടിലിലേക്ക് വീണു; തുറന്നുപറഞ്ഞ് ഗായത്രി അശോക്!

മലയാളവും സിനിമയിലെ താര രാജാക്കന്മാർ ആരാണെന്നുള്ള ചോദ്യത്തിന് മമ്മൂട്ടിയും മോഹൻലാലും എന്ന പേരായിരിക്കും ആദ്യവും മനസ്സിൽ നിന്നും ഉയരുക. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. മലയാള സിനിമയിലെ ഏത് കഥാപാത്രമായാലും മമ്മൂട്ടിയുടെ കൈ കളിയിൽ ഭദ്രമായിരിക്കും.

എന്നിരുന്നാലും എല്ലാ സിനിമകൾക്കിടയിലും ജയപരാജയങ്ങൾ സർവ്വ സാധാരണമാണ്. മോഹന്‍ലാല്‍ ചിത്രങ്ങള്‍ വിജയിക്കുന്ന സമയങ്ങളിൽ മമ്മൂട്ടി ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്നു.ആ സമയങ്ങളിൽ മമ്മൂട്ടി പറഞ്ഞ കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് പരസ്യകലയിലൂടെ ശ്രദ്ധേയനായ ഗായത്രി അശോക്. സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടപ്പോൾ ഹോട്ടലിൽ മുറിയിൽ വെച്ച് മമ്മൂട്ടി കരഞ്ഞിട്ടുണ്ടെന്ന് ഗായത്രി അശോക് പറയുന്നു

ഒരേ സമയത്ത് 21 സിനിമകളുടെ വർക്കാണ് അന്ന് ഞാൻ ചെയ്തുകൊണ്ടിരുന്നത്. ന്യായവിധി, സായം സന്ധ്യ, കഥയ്ക്കു പിന്നിൽ, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, ഒന്നു മുതൽ പൂജ്യം വരം, രാജാവിന്റെ മകൻ ഇങ്ങനെയുള്ള ചിത്രങ്ങൾ വരെ 21 സിനിമകൾ ഒരേ സമയം വർക്ക് ചെയ്യുകയായിരുന്നു ഞാൻ . ഊണിനും ഉറക്കത്തിനും സമയമില്ലാത്ത പരിവത്തിൽ വർക്ക് ചെയ്യ്തുകൊണ്ടിക്കുന്ന ഒരു കാലഘട്ടമായിരുന്നു അത് . അന്ന് ഒരു വിഷമം പിടിച്ച കാര്യം എന്നു പറഞ്ഞാൽ അതിൽ മോഹൻലാലിന്റെ പടങ്ങൾ രാജാവിന്റെ മകൻ,​ നമുക്ക് പാർക്കാം മുന്തിരിതോപ്പുകൾ,​ പോലുള്ള പടങ്ങൾ നല്ല സക്സസ് ആവുകയും ഇതിന്റെകത്തു വന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ ആയിരം കണ്ണുകൾ,​ ന്യായവിധി തുടങ്ങിയ ചിത്രങ്ങൾ തുടർച്ചയായി സാമ്പത്തികമായി പരാജയപ്പെട്ടു. പറഞ്ഞാൽ വിശ്വസിക്കാൻ പറ്റാത്ത ലെവലിലേക്കുള്ള അവസ്ഥയിലേക്ക് മമ്മൂട്ടി ആ സമയത്ത് മാറുകയായിരുന്നു.

മമ്മൂട്ടി ഹോട്ടലിലൊക്കെ ഒറ്റയ്ക്കു നിൽക്കുമ്പോൾ സ്വയം മറന്നിട്ട് ഞാൻ ഔട്ടായെ,​ ഞാൻ ഔട്ടായിപ്പോയെ എന്നെ ഔട്ടാക്കിയേ എന്നു പറയുന്ന ഒരു അവസ്ഥയിലായി. മമ്മൂട്ടി എന്റെ റൂമിലേക്ക് വന്ന്,​ ഞാൻ ഒട്ടായിപ്പോയെ എല്ലാരും ചേർന്ന് എന്നെ ഔട്ടാക്കിയേ എന്ന് പറഞ്ഞ് അവിടെ ഒരു കട്ടിലുണ്ടായിരുന്നു ആ കട്ടിലേക്ക് വീണു. നിങ്ങൾ രക്ഷപ്പെടും ധെെര്യമായിരിക്കെന്ന് ഞാൻ പറഞ്ഞു. മമ്മൂട്ടി എന്ന കെട്ടിപ്പിടിച്ച് കരഞ്ഞു. ഞങ്ങക്കു വേണം നിങ്ങളെ എന്ന് ഞാൻ പറഞ്ഞു. ന്യൂഡൽഹി എന്ന പടം വരാൻ പോകുകയാണ്. ആ പടം വന്നാൽ അത്ഭുതങ്ങൾ വരാൻ പോവുകയാണ്. അതുകൊണ്ടുതന്നെ ന്യൂഡൽഹി എന്ന പടത്തിന്റെ വർക്ക് എന്നെ സംബത്തിച്ച് വെല്ലുവിളിയായിരുന്നുവെന്നും -ഗായത്രി അശോക് പറയുന്നു.

പരസ്യ കലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് ഗായത്രി അശോക്‌. താരരാജാക്കന്മാരുടെ നിരവധി ചിത്രങഇഇൽ പരസ്യകല ചെയ്തിട്ടുണ്ട് .1983ൽ പത്മരാജന്റെ കൂടെവിടെയിൽ കഥാപാത്രങ്ങളെല്ലാം സ്റ്റാമ്പിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്റർ മുതൽ മൈ ഡിയർ കുട്ടിച്ചാത്തൻ , ദേവരാഗം, കാലാപാനി, താഴ്‌വാരം, പാദമുദ്ര ,നിറക്കൂട്ട്, സ്ഫടികം ,ന്യൂഡൽഹി, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയമായ ഡിസൈനുകൾ മലയാളിക്കു സമ്മാനിച്ചത് ഗായത്രിയായിരുന്നു.

ഞാൻ ഔട്ടായേ…എന്നെ എല്ലാവരും കൂടി ഔട്ടാക്കിയേ എന്ന് നിലവിളിച്ച് കട്ടിൽ വീണ മമ്മൂട്ടിയുടെ മാമാങ്കം ചിത്രത്തിന് വേണ്ടിയാണ് ഇന്ന് പ്രേക്ഷകർ ഒന്നടങ്കം കാത്തിരിയിക്കുന്നതെന്ന് ഇതിന്ന് നമുക്ക് പറയാതിരിയ്ക്കാൻ വയ്യ.

Mammootty

More in Malayalam Breaking News

Trending

Recent

To Top