Malayalam
മാസ്റ്ററില്‍ താൻ നല്ലവനല്ലാത്ത കൊടൂരമായ വില്ലൻ-വിജയ് സേതുപതി!
മാസ്റ്ററില്‍ താൻ നല്ലവനല്ലാത്ത കൊടൂരമായ വില്ലൻ-വിജയ് സേതുപതി!
ലോകേഷ് കനകരാജന് സംവിധാനം ചെയ്യുന്ന മാസ്റ്ററില്‍ ഒരു തുള്ളി പോലും നല്ലവനല്ലാത്ത കൊടൂരമായ വില്ലനാണ് ഞാനെന്ന് വിജയ് സേതുപതി അടുത്തിടെ നല്കിയ അഭിമുഖത്തില്‍ പറയുന്നു.
മാളവിക മോഹന്‍ നായികയാകുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീതം നല്‍കുന്നത്. വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്നു. ഒരു ആര്‍ട്സ്/സയന്‍സ് കോളെജിലെ പ്രൊഫസറായ ജോണ്‍ ദുരൈരാജ് അഥവാ ജെഡി ആയാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. സ്റ്റുഡന്റ്സ് അസോസിയേഷന് ഡീന്‍ കൂടിയാണ് ഈ കഥാപാത്രമെന്നാണ് സൂചന. ശന്തനു, ഗൗരി കിഷാന് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. സേവ്യര്‍ ബ്രിട്ടോ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മാര്‍ച്ച് 15ന് നടന്നിരുന്നു. ഇതുവരെ യൂട്യൂബിലൂടെ പുറത്തുവന്ന ഗാനങ്ങളെല്ലാം ശ്രദ്ധ നേടിയിട്ടുണ്ട്. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും വ്യക്തിയില്‍ നിന്നുമാണ് മാസ്റ്ററിന്റെ പ്രമേയം രൂപപ്പെട്ടത്.
about vijay sethupathi
