Tamil
ആണുങ്ങളെ വെറുക്കുന്നതല്ല ഫെമിനിസം;വിദ്യാ ബാലന് പറയുന്നു!
ആണുങ്ങളെ വെറുക്കുന്നതല്ല ഫെമിനിസം;വിദ്യാ ബാലന് പറയുന്നു!
By
ഏവർക്കും സുപരിചിതയായ നടിയാണ് വിദ്യാ ബാലൻ .മലയാളത്തിലും ,ബോളിവുഡിലും,തമിഴിലും എല്ലാമായി ഒരുപാട് ചിത്രങ്ങളിലായി വിദ്യ അഭിനയിച്ചിട്ടുണ്ട് . ഒരുപാട് ആരാധകരാണ് താരത്തിനുള്ളത് ,തമിഴ് ചിത്രത്തിൽ താരം ഇപ്പോൾ തിരിച്ചു വന്നിരിക്കുകയാണ് .
റീമേക്കുകളോട് താത്പര്യമില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുള്ള താരമാണ് വിദ്യാ ബാലന്. എന്നാല്‍ നടി ശ്രീദേവിയോടുള്ള ആരാധനകൊണ്ടാണ് ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്ക് നേര്‍ക്കൊണ്ട പാര്‍വയില്‍ അഭിനയിച്ചതെന്ന് നടി പറയുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിദ്യ തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. തന്റെ കരിയറിലെ ആദ്യകാലത്ത് ഉണ്ടായ അനുഭവങ്ങള്‍ മൂലമാണ് തമിഴ് സിനിമകളില്‍ നിന്ന് വിട്ടുനിന്നിരുന്നതെന്ന് വിദ്യ തുറന്നുപറഞ്ഞു.
‘ആദ്യ കാലത്ത് നേരിട്ട അനുഭവങ്ങള്‍ മൂലം തമിഴ് സിനിമകള്‍ ചെയ്യാന്‍ എനിക്ക് അത്ര താത്പര്യമില്ലായിരുന്നു. പക്ഷെ പിന്നീട് ആ അനുഭവങ്ങളാണ് എന്നെ ഞാനാക്കിയത് എന്ന് മനസ്സിലായി. ഒരു അനുഭവം കൊണ്ടുമാത്രം ഒരു ഇന്‍ഡസ്ട്രിയെ തന്നെയും വേണ്ടെന്നുവയ്ക്കേണ്ട കാര്യമില്ലെന്ന് തോന്നി. എന്തൊക്കെയായാലും ഞാന്‍ ഒരു തമിഴ് ഗേള്‍ ആണ്. അപ്പോ എത്രനാള്‍ തമിഴ് സിനിമ ചെയ്യാതിരിക്കും?’, വിദ്യ പറഞ്ഞു.
ലിംഗവിവേചനത്തെ കുറിച്ചുള്ള ബോധം എല്ലാവര്‍ക്കുമുണ്ടാകണം എന്ന തോന്നല്‍ ഇപ്പോള്‍ ശക്തമായിട്ടുണ്ടെന്നും വിദ്യ അഭിപ്രായപ്പെട്ടു. എങ്കിലും ഇപ്പോഴും അതേക്കുറിച്ച് കൃത്യമായി ബോധവത്കരണം ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് ഉറപ്പില്ല. മീ ടൂ പോലുള്ള മൂവ്മെന്റുകളും സ്ത്രീകളുടെ അവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകളും നല്ലതാണ് എന്നാല്‍ പുരുഷന്മാരെ വെറുക്കുന്നു എന്നല്ല അര്‍ത്ഥം എന്നും വിദ്യ പറഞ്ഞു.
‘ആണുങ്ങളെ വെറുക്കുന്നതാണ് ഫെമിനിസം എന്ന് പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. രണ്ടും തമ്മില്‍ ഒരുപാട് അന്തരമുണ്ട്. ഫെമിനിസം എന്നാല്‍ ഒരു സ്ത്രീ എന്ന നിലയില്‍ നിങ്ങളുടെതന്നെ മൂല്യം തിരിച്ചറിയുക എന്നാണ്. അല്ലാതെ പുരുഷന്മാരെ വെറുക്കുന്നു എന്നല്ല’, വിദ്യ പറഞ്ഞു.
about vidya balan
