നടി വീണയുടെ യൂട്യൂബ് ചാനലായ വീ വൈബ്സിന് പുതിയ കവര്‍ സോംഗ് ഒരുക്കിയിരുന്നു. ഈ വീഡിയോ ലോഞ്ച് പ്രഖ്യാപിച്ചു കൊണ്ട് ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് താഴെ വന്ന കമന്റിനാണ് രസകരമായ മറുപടി വീണ നല്‍കിയിരിക്കുന്നത്.
താന്‍, കച്ചമുറുക്കി വീണ്ടും കളരി തറയിലേക്ക് എന്ന കവര്‍ സോംഗിന്റെ പോസ്റ്ററാണ് വീണ പങ്കുവച്ചത്. ‘അപ്പോ വീണയെ, ബാഹുബലി 3യില്‍ നായികയായി അഭിനയിക്കാന്‍ രാജമൗലി വിളിച്ചു എന്ന് കേട്ടത് നേരാണല്ലേ’ എന്നാണ് അരുണ്‍ കുമാര്‍ എന്ന ആരാധകന് കമന്റ് ചെയ്തത്. പിന്നാലെ വീണയുടെ മറുപടിയും എത്തി.
ശ്ശോ’അറിഞ്ഞോ അത്. ശേ രഹസ്യമായി വെച്ചതായിരുന്നു’ എന്നാണ് വീണയുടെ മറുപടി. ഈ കമന്റുകള്‍ക്ക് താഴെ രസകരമായ കമന്റുകളുമായി നിരവധി ആരാധകരും എത്തിയിട്ടുണ്ട്. കളരി അഭ്യസിക്കുന്ന വീണയുടെ കവര്‍ സോംഗും ആരാധകര്‍ ഏറ്റെടുത്തു കഴിയ്ഞ്ഞു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...