Malayalam
വീണ്ടും ആ വിധി.. കോടതി അത് പറഞ്ഞു ഭാഗ്യലക്ഷ്മി രക്ഷപെട്ടു! വിജയ് പി നായർക്ക് കടുത്ത നിരാശ!
വീണ്ടും ആ വിധി.. കോടതി അത് പറഞ്ഞു ഭാഗ്യലക്ഷ്മി രക്ഷപെട്ടു! വിജയ് പി നായർക്ക് കടുത്ത നിരാശ!
വീണ്ടും നിരാശയാണ് ഫലം..ഭാഗ്യലക്ഷ്മിയുടെ വിധി വരാൻ ഇനിയും കാത്തിരിക്കേണ്ട അവസ്ഥ.
യുട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ പ്രതിസ്ഥാനത്തുളള ഡബ്ബിംഗ് ആർടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി, ആക്‌ടിവിസ്‌റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറയ്‌ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.എന്നാൽ വിധി പറയാനായി ഹൈക്കോടതി മാറ്റിവച്ചു എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്..ഭാഗ്യലക്ഷ്മിക്കെതിരെ വിജയ് പി നായർ കട്ടയ്ക്ക് തന്നെയാണ് കോടതിയിൽ നിന്നത്.
തന്നെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ വന്നതെന്ന് മർദ്ദനത്തിന് ഇരയായ വിജയ്.പി നായർ കോടതിയിൽ തുറന്നടിച്ചു.മാത്രമല്ല തന്റെ കയ്യിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പും മൊബൈൽ ഫോണിൽ മാത്രമാണ് തിരികെ നൽകിയതെന്നും എന്നാൽ ഹെഡ് സെറ്റും മൈക്കും തിരികെ നൽകിയിട്ടില്ലെന്നും അതിനാൽ തന്നെ ഇത് മോഷണശ്രമം തന്നെയാണെന്ന് വിജയ പി നായർ കോടതിയെ ബോധിപ്പിച്ചു.മാത്രമല്ല തൻ ഷേണിച്ചിട്ടല്ല ഇവർ വീട്ടിൽ കടന്നു കയറിയത്.തന്റെ അനുവാദം കൂടാതെയായിരുന്നുവെന്നും വിജയ് പി നായർ പറഞ്ഞു.
സമൂഹത്തിന് വേണ്ടി നല്ല ഉദ്ദേശത്തോടെയാണ് ഇങ്ങനെ ചെയ്തതെങ്കിൽ വരാൻ പോകുന്ന ഭവിഷ്യത്തും അനുഭവിക്കാൻ തയ്യാറാകണമെന്ന് കോടതി ഭാഗത്തിലെക്ഷ്മിയോടും കൂട്ടരോടും പറഞ്ഞു .കടുത്ത ഭാഷയിൽ തന്നെയാണ് കോടതി ഭാഗ്യലക്ഷ്മിയോടും കൂട്ടാളികളോടും പ്രതികരിച്ചത്.
മുൻകൂർ ജാമ്യാപേക്ഷ വിധി പറയും മുൻപ് തന്റെ ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് പി നായർ കോടതിയെ സമീപിച്ചതാണ് ഭാഗ്യലക്ഷ്മിക്ക് വിനയായത്.എന്നാൽ വിജയ്.പി.നായരുടെ ചെയ്‌തികളിൽ പ്രതികരിക്കുക മാത്രമാണ് ചെയ്‌തതെന്ന് ഭാഗ്യലക്ഷ്‌മി അറിയിച്ചു. നിയമ വഴി ഉപയോഗിക്കേണ്ടതിന് പകരം പ്രതികൾ നിയമം കൈയിലെടുത്തെന്ന് കോടതി പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് തെറ്റല്ലേയെന്ന് പ്രതികളോട് കോടതി ചോദിച്ചു. പൊതുജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുകയല്ലേ പ്രതികൾ ചെയ്‌തതെന്നും കോടതി ചോദിച്ചു.
ജാമ്യത്തെ എതിർത്ത് മെൻസ് റൈറ്റ്സ് ഓഫ് ഇന്ത്യ ഭാരവാഹി അഡ്വ.നെയ്യാറ്റിൻകര. പി.നാഗരാജ് ഹൈക്കോടതിയിൽ കൗണ്ടർ ഹർജി സമർപ്പിച്ചു.അതേ സമയം സർക്കാർ ഫെമിനിസ്റ്റുകളായ പ്രതികളുമായി ഒത്ത് കളിച്ച് ജാമ്യാപേക്ഷയെ എതിർത്തില്ല. യൂടൂബറുടെ മുറിയിൽ പ്രതികൾ അതിക്രമിച്ചു കടന്നില്ലെന്നും മോഷണ കുറ്റം നടന്നിട്ടില്ലെന്നും സർക്കാർ വാദിച്ചു. ജാമ്യമില്ലാ വകുപ്പുകളായ 452 , 392 എന്നിവ കുറവു ചെയ്തതായും വാദിച്ചു. ആഭ്യന്തര മന്ത്രി പിണറായി വിജയൻ്റെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരമാണ് സർക്കാർ പ്രതികൾക്കനുകൂലമായ നിലപാടെടുത്തതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഫെഫ്കയുടെ ശക്തമായ ഇടപെടലാണ് സ്വാധീനത്തിന് പിന്നിലെന്നും പറയപ്പെടുന്നു.
വീട്ടില്‍ കയറി ചെകിടത്തടിച്ച് മുണ്ട് പറിച്ച് ചൊറിയണം തേച്ച് കരിയോയില്‍ ഒഴിച്ച് ഫോണും ലാപ്‌ടോപ്പും മോഷ്ടിച്ച് വീഡിയോയെടുത്ത് മാപ്പ് പറയിപ്പിച്ച് ലൈവിട്ടതാണ് ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും വിനയായത്. രണ്ടടി കൊടുത്തെങ്കില്‍ ആരും അറിയില്ലായിരുന്നു. പക്ഷെ ലൈവിട്ടതോടെ എല്ലാം ജനമറിഞ്ഞു. ഇതോടെ സഹായിക്കുമെന്ന് പ്രതീക്ഷിച്ച സകലരും കൈമലര്‍ത്തി. സര്‍ക്കാരാകട്ടെ നിയമം നിയമത്തിന്റെ വഴിക്ക് വിട്ടു. മാത്രമല്ല തമ്പാനൂര്‍ പോലീസ് ജാമ്യമില്ലാ കേസുമെടുത്തു.
പൊലീസ് ചുമത്തിയ ഭവനഭേദന, മോഷണക്കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് ഭാഗ്യലക്ഷ്മിയുടേയും മറ്റ് പ്രതികളുടെയും പ്രധാനവാദം. വിജയ് പി നായരുമായി പ്രശ്‌നം പറഞ്ഞു തീര്‍ക്കുന്നതിനാണ് ലോഡ്ജില്‍ പോയതെന്നും പ്രതികള്‍ അറിയിച്ചിട്ടുണ്ട്.
about bhagyalakshmi