News
നടി വനിത പോലീസിന് മുന്നില്‍ അഭിഭാഷകനോടൊപ്പം ഹാജരായി
നടി വനിത പോലീസിന് മുന്നില്‍ അഭിഭാഷകനോടൊപ്പം ഹാജരായി
Published on
നടി വനിത വിജയകുമാറും പിറ്റര്‍ പോളും തമ്മില്‍ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തീരുന്നില്ല. ഇരുവരുടെയും വിവാഹം കഴിഞ്ഞതിന് പിന്നാലെ പീറ്റര്‍ പോളിനെതിരെ മുന്‍ഭാര്യ എലിസബത്ത് ഹെലന് പരാതി നല്കിയതായിരുന്നു വിവാദങ്ങളുടെ തുടക്കം.
താനുമായി വിവാഹമോചനം നേടാതെയാണ് വനിതയെ വിവാഹം കഴിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് എലിസബത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.ഇപ്പോളിതാ നടി വനിത പോലീസിന് മുന്നില്‍ അഭിഭാഷകനോടൊപ്പം ഹാജരായിരിക്കുകയാണ്.
പീറ്ററും എലിസബത്ത് ഹെലനും ഏഴ് വര്‍ഷങ്ങളായി പിരിഞ്ഞു ജീവിക്കുകയായിരുന്നു. കഴിഞ്ഞ മാസമായിരുന്നു പീറ്ററിനെ വനിത വിവാഹം ചെയ്തത്. ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്സ് എഡിറ്ററാണ് പീറ്റര്‍. കുറച്ച് കാലങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. വനിതയുടെ മൂന്നാം വിവാഹമാണിത്.
about vanitha
Continue Reading
You may also like...
Related Topics:Vanitha vijayakumar
