Connect with us

ദൈവത്തിന്റെ കൃപയാൽ തനിക്കാരെയും സ്നേഹിക്കാം… അങ്ങനെ സംഭവിച്ചാൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് വനിതാ വിജയകുമാർ! മുൻ ഭർത്താവിന്റെ മരണത്തിന് പിന്നാലെ നാലാം വിവാഹത്തിന് ഒരുങ്ങി വനിതാ വിജയകുമാർ

Actress

വിവാദങ്ങളിലൂടെ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ഇടം നേടാറുള്ള താരമാണ് വനിത വിജയകുമാര്‍. 1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് വനിത അഭിനയരംഗത്തേക്ക് കടക്കുന്നത്. മലയാളം തമിഴ് തെലുഗു ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ വനിത സീരിയലുകളിലും താരമായിരുന്നു. മൂന്ന് വിവാഹമാണ് വനിതയുടെ ജീവിതത്തിൽ ഉണ്ടായത്. ഈ മൂന്ന് ബന്ധവും പരാജയപ്പെട്ടു. മൂന്നാമത്തെ ഭർത്താവ് പീറ്റർ പോൾ അടുത്തിടെയാണ് മരിച്ചത്. കടുത്ത മദ്യപാനായിരുന്നത്രെ പീറ്റർ പോൾ.

ഇപ്പോഴിതാ വനിത പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിലെ ചർച്ച. താൻ നാലാമതൊരു ബന്ധത്തിന് താൽപര്യപ്പെടുന്നെന്നാണ് വനിത വിജയകുമാർ വ്യക്തമാക്കിയത്. തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വനിത. ദൈവത്തിന്റെ കൃപയാൽ തനിക്കാരെയും സ്നേഹിക്കാം. അങ്ങനെ സംഭവിച്ചാൽ ഉചിതമായ തീരുമാനം എടുക്കുമെന്നും വനിത വ്യക്തമാക്കി.

നാലാം വിവാഹത്തിന് തയ്യാറാണെന്നാണോ വനിത വ്യക്തമാക്കിയതെന്നാണ് ആരാധകരുടെ ചോദ്യം. നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ നടിയെ കുറ്റപ്പെടുത്തി. ഇത്രയും തവണ വിവാഹ ബന്ധം പരാജയപ്പെട്ടിട്ടും എന്തുകൊണ്ടാണ് നടി വീണ്ടും വിവാഹ ജീവിതം ആ​ഗ്രഹിക്കുന്നതെന്നാണ് പലരുടെയും ചോദ്യം. മുമ്പൊരിക്കൽ ഇതേചോദ്യം നടി ഷക്കീല വനിതയോട് ചോദിച്ചിരുന്നു. ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും. വിവാഹ ബന്ധത്തിന്റെ മൂല്യത്തിൽ താൻ വിശ്വസിക്കുന്നെന്നാണ് അന്ന് വനിത നൽകിയ മറുപടി.

2000 ത്തിലാണ് വനിത ആദ്യമായി വിവാഹം ചെയ്യുന്നത്. നടൻ ആകാശിനെയാണ് അന്ന് വനിത ഭർത്താവാക്കിയത്. എന്നാൽ ഈ വിവാഹം ബന്ധത്തിൽ പ്രശ്നങ്ങളായി. ഇരുവരും ബന്ധം അവസാനിപ്പിച്ചു. 2007 ൽ അനന്ദ് രാജ് എന്ന ബിസിനസ്കാരനെ വനിത വിവാഹം ചെയ്തു. എന്നാൽ ഇതും വേർപിരിയലിൽ അവസാനിക്കുകയായിരുന്നു. ഇതിനിടെ റോബർട്ട് എന്ന കൊറിയോ​ഗ്രാഫറുമായി നടിക്ക് പ്രണയമായി. ഈ ബന്ധം ബ്രേക്കപ്പായ ശേഷമാണ് പീറ്റർ പോളിനെ വനിത വിവാഹം ചെയ്യുന്നത്. അതിന് പിന്നാലെയാണ് ഇപ്പോൾ നടി നാലാമതും വിവാഹത്തിന് ഒരുങ്ങുന്നത്

More in Actress

Trending