നടന്‍ സുശാന്തിന്റെ മരണത്തെ സംബന്ധിച്ച് താന്‍ ഉന്നയിച്ച കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ തനിക്ക് ലഭിച്ച പദ്മശ്രീ തിരികെ നല്‍കാം എന്ന് കങ്കണ .അഭിനയിച്ച ചില സിനിമകളുടെ പ്രതിഫലം സുശാന്തിന് ലഭിച്ചിട്ടില്ല. മാത്രമല്ല അദ്ദേഹത്തിന്റെ മരണശേഷം ചില മാധ്യമ പ്രവര്‍ത്തകരെ സ്വാധീനിച്ചുകൊണ്ട് ബോളിവുഡിലെ ചില പ്രമുഖര്‍ സുശാന്തിനെ മാനസികരോഗിയും ലഹരിമരുന്നിന് അടിമയായും ചിത്രീകരിക്കുന്നു ഇങ്ങനെ തുടങ്ങി നിരവധി ആരോപണങ്ങള്‍ കങ്കണ ഉയര്‍ത്തിയിരുന്നു.
ഗോഡ്ഫാദര്‍ ഇല്ലാതെയാണ് സുശാന്ത് സിനിമയില്‍ ഇത്രത്തോളം മുന്നേറിയത്. ഇത് ചില താരങ്ങളുടെ മക്കളെ പോലെ ചലച്ചിത്രലോകത്തിന്റെ പിന്‍വാതിലിലൂടെയല്ല സുശാന്ത് സിനിമയില്‍ എത്തിയതെന്നും കങ്കണ പറഞ്ഞിരുന്നു. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് മൊഴി നല്‍കാന്‍ വിളിച്ചിരുന്നു എന്നും എന്നാല്‍ താന്‍ മണാലിയില്‍ ആയതിനാല്‍ മൊഴിയെടുക്കാന്‍ ആരെയെങ്കിലും അയ്ക്കാമോയെന്ന് കങ്കണ ചോദിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.എന്നാല്‍ അതിന് ശേഷം പൊലീസില്‍ നിന്നും അറിയിപ്പുകളൊന്നും ലഭിച്ചില്ല. താന്‍ പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ തനിക്ക് ലഭിച്ച പദ്മശ്രീ മടക്കി നല്‍കുമെന്നും കങ്കണ പറഞ്ഞു. തനിക്ക് പറയാനുള്ള കാര്യങ്ങളാണ് പൊതുവേദികളില്‍ സംസാരിച്ചതെന്നും വിവാദ പ്രസ്താവനകള്‍ നടത്തി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയല്ല താനെന്നും നടി വ്യക്തമാക്കുകയും ചെയ്തു .
മെഗാ ഹിറ്റ് ചിത്രങ്ങള്‍ക്കായി തൂലിക ചലിപ്പിച്ചയാളാണ് രഞ്ജന്‍ പ്രമോദ്. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ ഒരു മോഹത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് രഞ്ജന്‍....
ആത്മീയ ഗുരുവായി അറിയപ്പെടുന്ന ശ്രീ എമ്മിന്റെ ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവച്ച് നടന്‍ വിനായകന്. ആര്‍എസ്എസ് സഹയാത്രികനായി അറിയപ്പെടുന്ന ശ്രീ എമ്മിന്റെ സത്സംഗ്...
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് കലാകാരന്മാരുടെ ഉറവിടം എന്ന് ചിന്തിക്കുന്നത് തെറ്റാണെന്ന് നടന്‍ ധര്മ്മജന്. ഒരു സര്‍വേ നടത്തിയാല്‍ ഏറ്റവും കൂടുതല്‍ കലാകാരന്മാരുള്ളത്...